Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ ക്ഷേത്രമുറ്റത്ത്​ ബി.ജെ.പി നേതാക്കൾ തമ്മിൽ തല്ലി

text_fields
bookmark_border
ചെങ്ങന്നൂരിൽ ക്ഷേത്രമുറ്റത്ത്​ ബി.ജെ.പി നേതാക്കൾ തമ്മിൽ തല്ലി
cancel
ചെങ്ങന്നൂർ: ബി.ജെ.പി നേതാക്കൾ തമ്മിൽ ക്ഷേത്രത്തിനു മുന്നിൽ സംഘട്ടനം. ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാറും (49), ബി.ജെ.പി പ്രവർത്തകനും ബി.എം.എസ് ചെങ്ങന്നൂർ ടൗൺ പ്രസിഡന്‍റുമായ കിഴക്കേനട ളാഹശ്ശേരി ശാന്തഭവനിൽ പി.കെ. സുരേഷുമാണ്​ (58)​ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു മുന്നിൽ ഏറ്റുമുട്ടിയത്​. നാളുകളായുള്ള ചെങ്ങന്നൂരിലെ ബി.ജെ.പിയിലെ പടലപ്പിണക്കമാണ് തെരുവുയുദ്ധത്തിലെത്തിയത്. ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച പ്രശ്നങ്ങളും തർക്കത്തിന്‍റെ ഭാഗമാണ്. ഉത്സവദിന ചടങ്ങുകൾക്കിടെ ഉണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തേ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നാണ് തിങ്കളാഴ്‌ച ഇരുവരും കിഴക്കേനട ജങ്​ഷനിൽ വീണ്ടും ഏറ്റുമുട്ടിയത്. സമീപത്ത് ബി.ജെ.പി പ്രവർത്തകർ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. ഒടുവിൽ നാട്ടുകാർ പിടിച്ചുമാറ്റുകയായിരുന്നു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്​. രണ്ടുപേരും ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story