Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:37 AM IST Updated On
date_range 1 Feb 2022 5:37 AM ISTചെങ്ങന്നൂരിൽ അഗ്നിരക്ഷ സേനക്കും ട്രാഫിക്ക് പൊലീസിനും പുതിയ കെട്ടിട സമുച്ചയം
text_fieldsbookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരഹൃദയത്തിൽ ചെങ്ങന്നൂർ അഗ്നിരക്ഷ സേനക്കും ട്രാഫിക്ക് പൊലീസ് സ്റ്റേഷനും പുതിയ ഓഫിസ് കെട്ടിട സമുച്ചയം പൂർത്തിയായതോടെ പരാധീനതകളുടെ നടുവിൽ നട്ടം തിരിയുന്ന ഇരു സേനകൾക്കും ആശ്വാസമായി. എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ടിൽനിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിട സമുച്ചയം നിർമിച്ചത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷനും രണ്ടരക്കോടിയും ചെലവഴിച്ച് കെട്ടിടം പൂർത്തിയാക്കി. പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന സ്ഥലത്ത് മൂന്ന് നിലകളിലായി 11,000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക രീതിയിലുള്ള കെട്ടിടമാണ് നിർമിച്ചത്. താഴത്തെ നിലയിൽ രണ്ടു സ്റ്റോറുകളും ലൂബ്രിക്കന്‍റ് റൂമും, ഗാരേജും, വാച്ച്മാൻ റൂം, റിസപ്ഷൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ ഇരു സേനാവിഭാഗങ്ങളിലെയും പ്രത്യേക ഓഫിസുകളും മൂന്നാം നിലയിൽ ഇവർക്ക് വിശ്രമമുറിയും അടുക്കളയുമുണ്ടാകും. . ---------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
