Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:36 AM IST Updated On
date_range 1 Feb 2022 5:36 AM ISTജില്ല പുരുഷ-വനിത കബഡി ടീമിനെ അനന്തുവും യു. കവിതയും നയിക്കും
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്‌സ് മത്സരത്തിലേക്കുള്ള ജില്ല പുരുഷ-വനിത കബഡി ടീമിനെ അനന്തു ശശിയും യു. കവിതയും നയിക്കും. സംസ്ഥാന കബഡി താരവും മുൻ ദേശീയ ഗുസ്തി താരവുമായ അനന്തു മാവേലിക്കര വേദി കബഡി ക്ലബിലെ താരമാണ്. കേരള യങ്സ്റ്റേഴ്‌സ് കബഡി അക്കാദമിയിൽനിന്നാണ് യു. കവിത കബഡി ടീമിന്റെ ക്യാപ്റ്റനായത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥി കൂടിയാണ്. ടീം മാനേജേഴ്സായി വിനോദ് കുമാർ, ബെല്ല മനോജ്, പുരുഷ ടീമിന്റെ കോച്ച് സായി മുൻ ദേശീയ താരവും ജില്ല കബഡി അസോസിയേഷൻ സെക്രട്ടറി അലക്സ് വർഗീസ്, വനിത ടീമിന്റെ കോച്ചായി പി.ബി. ഷാജി എന്നിവരും ചുമതലയേറ്റു. photo : apl sports anandhu apl sports kavitha അനന്തു ശശി യു. കവിത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story