Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂക്കുറ്റി ആശുപത്രി...

അരൂക്കുറ്റി ആശുപത്രി പരിസരം രോഗിഉല്ലാസ ആരോഗ്യകേന്ദ്രമാക്കുന്നു

text_fields
bookmark_border
അരൂക്കുറ്റി: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തി . വർഷങ്ങളോളമായി കാടുപിടിച്ചുകിടന്ന ആശുപത്രി പരിസരം ഉണർവ് - രോഗി ഉല്ലാസ ആരോഗ്യകേന്ദ്രം എന്ന പദ്ധതിയിൽപെടുത്തിയാണ് നവീകരിക്കുന്നത്. ആറേക്കർ വരുന്ന പരിസരത്ത് ചില ഭാഗങ്ങളിൽ സഞ്ചാരമില്ലാത്തതിനാൽ കാടുപിടിച്ച് ഇഴജന്തുക്കളുടെയും നായ്​ക്കളുടെയും വിഹാര കേന്ദ്രമായിരുന്നു. തീരദേശ പരിപാലന നിയമ പരിധിയിലായതിനാൽ 50 മീ. ദൂരപരിധിയിലെ ആശുപത്രി കെട്ടിങ്ങൾ നിർമിക്കാനാവൂ. കായലിനോട് ചേർന്ന രണ്ടേക്കറോളം വരുന്ന സ്ഥലമാണ് വൃത്തിയാക്കി ഗ്രാവൽ നിരത്തി കളിസ്ഥലവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ മാനസികോല്ലാസത്തിനായി ചാരുബെഞ്ചുകൾ സ്ഥാപിക്കുകയും പൂന്തോട്ടങ്ങൾ ഒരുക്കുകയും ചെയ്യുന്നത്. പ്രഭാത, സായാഹ്ന സഞ്ചാരികൾക്ക് വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി ബ്ലോക്ക്​ പഞ്ചായത്ത് ഏഴുലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും വകയിരുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story