Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:35 AM IST Updated On
date_range 1 Feb 2022 5:35 AM ISTശുചിത്വ പ്രഖ്യാപനം മൂന്നാം ഘട്ടം
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിലേക്കുള്ള നിർമല ഭവനം, നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ, മൂന്നാം ഘട്ട വാർഡുതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സിവിൽ സ്റ്റേഷൻ, തോണ്ടൻകുളങ്ങര, ഇരവുകാട് എന്നീ വാർഡുകളിൽ നഗരസഭ അധ്യക്ഷ സൗമ്യരാജ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുത്ത വാർഡുകളിലെ മുഴുവൻ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളുടെയും ശരിയായ മാലിന്യസംസ്കരണം ഉറപ്പാക്കുന്നതിനുവേണ്ടിയും പൊതുയിടങ്ങൾ ശുചിയാക്കി മാറ്റുന്നതിനും വേണ്ടി വരും ദിവസങ്ങളിൽ വാർഡുതലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ ക്രമപ്പെടുത്തി പ്രവർത്തകർക്ക് ചുമതല ഏൽപിച്ചു. നഗരസഭ മേൽനോട്ടത്തിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനമായ ബയോബിൻ എല്ലാ വീടുകളിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബിയോബിൻ ചലഞ്ച് ആദ്യമായി പൂർത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story