Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രെയിലറുകൾ വഴിതെറ്റി...

ട്രെയിലറുകൾ വഴിതെറ്റി വന്നു; പുതുക്കിപ്പണിത റോഡ് തകർന്നു

text_fields
bookmark_border
പുതുക്കിപ്പണിയുന്ന ഹോട്ടൽ ബേബി ജങ്​ഷൻ - പുല്ലമ്പട മേടക്കടവ് റോഡിന്‍റെ ടാറിങ്​ പാടേ ഇളകി മാറി വശങ്ങൾ ഇടിഞ്ഞു താണു ഹരിപ്പാട്: മാവേലിക്കര ഗവ. ആശുപത്രിയിലെ നിർമാണങ്ങൾക്കായി ഇരുമ്പ് കമ്പികളുമായി എറണാകുളത്തുനിന്ന് വന്ന രണ്ട് ട്രെയിലറുകൾക്ക് വഴി തെറ്റിയത് റോഡ് തകരാൻ കാരണമായി. ദേശീയ പാതയിൽനിന്ന് വഴി തെറ്റി ആർ.കെ. ജങ്​ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ച ട്രെയിലറുകൾ വളവ് തിരിയാനാകാതെ റോഡിൽ കിടപ്പായി. രമേശ് ചെന്നിത്തല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിയുന്ന ഹോട്ടൽ ബേബി ജങ്​ഷൻ - പുല്ലമ്പട മേടക്കടവ് റോഡിന്‍റെ പുതുതായി ചെയ്‌ത ടാറിങ്​ പാടേ ഇളകി മാറി. റോഡിന്‍റെ വശങ്ങൾ ഇടിഞ്ഞു താണു. ഇതിൽ ഒരു ട്രെയിലർ റിവേഴ്സിൽ ഹൈവേയിലെത്തി നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് പോയി. മറ്റൊരെണ്ണം വഴിമുടക്കി റോഡിന്‍റെ നടുഭാഗത്ത് തന്നെ കിടക്കുകയാണ്. ഇതു കാരണം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. മുന്നറിയിപ്പില്ലാതെ നങ്ങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ റെയിൽവേ ക്രോസ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടതിനാൽ വാഹന ഗതാഗതം പൊടുന്നനെ നിലച്ചതിനെ തുടർന്നാണ് വാഹനങ്ങൾ പല വഴികളിലൂടെ തിരിഞ്ഞു പോയത്. എറണാകുളം ഭാഗത്തുനിന്ന് കമ്പികളുമായി വന്ന ട്രെയിലറുകളെ ദേശീയ പാതയിലൂടെ കായംകുളം- ചെട്ടികുളങ്ങര വഴി മാവേലിക്കരയിലേക്ക് വഴി തിരിച്ചു വിടേണ്ടതിന് പകരം ആർ.കെ ജങ്​ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ തെറ്റായ വഴി കാണിച്ചുകൊടുത്തെന്ന് നാട്ടുകാർ ആരോപിച്ചു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story