Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:28 AM IST Updated On
date_range 1 Feb 2022 5:28 AM ISTജനകീയ സബ് ഇന്‍സ്പെക്ടര്‍ക്ക് നാടിന്‍റെ ആദരം
text_fieldsbookmark_border
അമ്പലപ്പുഴ: വിരമിച്ച ജനകീയ സബ് ഇന്‍സ്പെക്ടര്‍ക്ക് നാടിന്‍റെ ആദരവ്. പുന്നപ്ര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ഐ. അബ്ദുല്‍ റഹിമിനാണ് പുന്നപ്ര പൗരസമിതി യാത്രയയപ്പ് നല്‍കിയത്. 1990ലാണ് അബ്ദുല്‍ റഹീം പൊലീസില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 2018ല്‍ സബ് ഇന്‍സ്പെക്ടര്‍ പദവിയില്‍ പുന്നപ്ര സ്റ്റേഷനില്‍ ചുമതലയേറ്റു. ഇവിടെ ജനമൈത്രി ക്രൈം കേസുകളുടെ കൈകാര്യം ചെയ്തിരുന്നത്. പുന്നപ്ര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നടത്തിയ ചടങ്ങില്‍ പൗരസമിതിക്കുവേണ്ടി സ്റ്റേഷന്‍ ഓഫിസര്‍ കെ.ജി. പ്രതാപചന്ദ്രന്‍ പൊന്നാട അണിയിച്ചു. എസ്.ഐ എസ്.പി. ബിജു, ഗ്രേഡ് എസ്.ഐമാരായ ജസ്റ്റിന്‍,നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശശികുമാർ ചേക്കത്ര, റാണി ഹരിദാസ്, പൊതുപ്രവർത്തകരായ മൈക്കിൾ പി.ജോൺ, സാബു വെള്ളാപ്പള്ളി, ഹരിദാസ്, ദേവരാജൻ, സുജത എന്നിവർ സംസാരിച്ചു. (ചിത്രം... വിരമിച്ച സബ് ഇന്‍സ്പെക്ടര്‍ കെ.ഐ. അബ്ദുല്‍ റഹീമിനെ സ്റ്റേഷന്‍ ഓഫിസര്‍ കെ.ജി. പ്രതാപചന്ദ്രന്‍ പൊന്നാട അണിയിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
