Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:33 AM IST Updated On
date_range 31 Jan 2022 5:33 AM ISTചേരുങ്കൽ - ചെല്ലാനം പാലം നിർമിക്കണം
text_fieldsbookmark_border
അരൂർ: ചേരുങ്കൽ -ചെല്ലാനം പാലത്തിനു വേണ്ടിയുള്ള മുറവിളിക്ക് നാല് പതിറ്റാണ്ട്. ചെല്ലാനം കായലിൽ ഇരുവശത്തും റോഡ് പൂർത്തിയായിട്ടുണ്ടെങ്കിലും പാലം നിർമിക്കാൻ ആരും ശ്രമിച്ചിട്ടില്ല. ആലപ്പുഴ ജില്ലയെയും എറണാകുളം ജില്ലയെയും വേർതിരിക്കുന്ന ചെല്ലാനം കായലിനെ ബന്ധിപ്പിക്കുന്ന പാലം ആയിരിക്കും ഇവിടെ വരുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ രണ്ടു ജില്ലകളുടെയും തീരപ്രദേശമായ ചെല്ലാനം മേഖലയിൽ വികസനത്തിന്റെ കുതിപ്പ് ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. കോടംതുരുത്ത് പഞ്ചായത്തിൽ പെട്ട ചേരുങ്കൽ മേഖല പക്ഷിനിരീക്ഷണ കേന്ദ്രമാണ്. എറണാകുളം നഗരത്തിൽനിന്നും ഇവിടെയെത്താൻ ഈ പാലം വരുന്നതോടെ എളുപ്പമാകും. പമ്പാ -തുറവൂർ കടലോര - മലയോര പാത പൂർത്തിയാകുന്നതോടെ തീര മേഖലയിലുള്ളവർക്ക് കിഴക്കൻ മേഖലയിൽ എത്താനും തിരിച്ചും ഗതാഗതസൗകര്യം ആവും. ചേരുങ്കൽ -ചെല്ലാനം പാലം പൂർത്തിയാകുന്നതോടെ തീരമേഖലയിൽ ഉള്ളവർക്ക് മലയോര പാത ഉപയോഗപ്രദമാകും. പാലം ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വരുന്നുണ്ട്. അരൂർ എം.എൽ.എ ദലീമയെയും, കുമ്പളങ്ങി എം.എൽ.എ മാക്സിയെയും പാലത്തിന് വേണ്ടി ജനപ്രതിനിധികൾ നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചിത്രം ചേരുങ്കൽ - ചെല്ലാനം കടത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
