Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:33 AM IST Updated On
date_range 31 Jan 2022 5:33 AM ISTകെ- റെയിൽ ചില വ്യക്തികളുടെ സാമ്പത്തിക നേട്ടത്തിനുള്ള പദ്ധതി -ജനകീയ സമിതി
text_fieldsbookmark_border
ചെങ്ങന്നൂർ: നിയമ-ജനവിരുദ്ധങ്ങളായ നിലപാടിലൂടെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനശക്തിക്ക് മാത്രമേ ഇത്തരം ഏകാധിപത്യ പ്രവണതയെ നിയന്ത്രിക്കാനാവൂ എന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി അംഗം ശരണ്യ രാജ്. മുളക്കുഴ,അരീക്കര യൂനിറ്റ് രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇത് ഏതാനും വ്യക്തികളുടെ സാമ്പത്തിക നേട്ടം മാത്രം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും ശക്തമായ ജനകീയ സമരത്തിലൂടെ ഈ പദ്ധതി നടപടികളെ പരാജയപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഭാവിതലമുറയെ അന്ധകാരത്തിലേക്ക് തള്ളിവിടലാവും ഫലമെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.വി. ഗോപിനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സമരസമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ, കൊഴുവല്ലൂർ യൂനിറ്റ് പ്രസിഡന്റ് തോമസ് എബ്രഹാം, ടി. കോശി, സിന്ധു ജയിംസ്, സുജാത സമീരണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമര സമിതി രൂപവത്കരണവും ഡി.പി.ആർ കത്തിച്ച് പ്രതിഷേധവും നടന്നു. പി.വി. ഗോപിനാഥൻ (പ്രസിഡന്റ്), സുജാത സമീരണൻ (കൺവീനർ), രാജേന്ദ്രബാബു, പ്രസന്നൻ, മോഹനൻ,(വൈസ് പ്രസിഡന്റുമാർ),അജിത അനിൽ, കലാദേവി,ദിവ്യ (ജോയന്റ് കൺവീനേഴ്സ്) എന്നിവരും 22 കമ്മിറ്റി അംഗങ്ങളുമുള്ള അരീക്കര യൂനിറ്റ് രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
