Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:28 AM IST Updated On
date_range 31 Jan 2022 5:28 AM ISTതെരുവുകൾ വിജനം; രണ്ടാമത്തെ ലോക്ഡൗണിലും ആളൊഴിഞ്ഞ് നഗരം
text_fieldsbookmark_border
-ജലഗതാഗത വകുപ്പിന്‍റെ 50 ശതമാനം ബോട്ടുകൾ സർവിസ് നടത്തി ആലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിൽ തെരുവുകൾ വിജനമായി. രണ്ടാമത്തെ ഞായറാഴ്ചയും ജനം വീട്ടിലിരുന്നതോടെ നഗരത്തിലും ആളനക്കമുണ്ടായിരുന്നില്ല. ആയിരക്കണിനാളുകൾ ഒത്തുചേരുന്ന ആലപ്പുഴ ബീച്ചും വിജനമായിരുന്നു. നഗരത്തിലടക്കം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ച് വ്യാപരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലും വൻകുറവ് അനുഭവപ്പെട്ടു. രോഗവ്യാപന ഭീതിക്കൊപ്പം പ്രധാന ഇടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ 'അനാവശ്യ' യാത്രക്കാർ പുറത്തിറങ്ങിയില്ല. പ്രധാന ജങ്ഷനുകളിൽ ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പരിശോധന. അവശ്യയാത്രക്ക് പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പരിശോധിച്ച് യാത്രവിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് തുടർയാത്രാനുമതി നൽകിയത്. ചിലർ കൈയിൽ കരുതിയ സത്യവാങ്മൂലം കാണിച്ചാണ് കടത്തിവിട്ടത്. നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളിൽ വിവാഹം, മരണം തുടങ്ങിയ ബോർഡുകൾ പതിച്ചിരുന്നു. ലോക്ഡൗണിൽ ഇളവ് നൽകിയ ആരോഗ്യപ്രവർത്തകരടക്കമുള്ള വിഭാഗങ്ങളുടെ ഐഡന്‍റിറ്റി കാർഡും പരിശോധിച്ചു. ചില ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്സൽ വിതരണം മാത്രമാണുണ്ടായിരുന്നത്. അതിനും കാര്യമായ ആളില്ലായിരുന്നു. ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഏഴ് ബസുകൾ സർവിസ് നടത്തി. ഇതിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കായി ഓടി. ബാക്കി എറണാകുളം, കൊല്ലം, തിരുവല്ല റൂട്ടിലേക്കാണ് സർവിസ് നടത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. നേരത്തെ ബുക്ക് ചെയ്ത ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും സർവിസ് നടത്തി. ജലഗതാഗതവകുപ്പിന്‍റെ 50 ശതമാനം ബോട്ടുകൾ മാത്രമാണ് സർവിസ് നടത്തിയത്. മുഹമ്മ, കുമരകം, കൃഷ്ണപുരം, കാവാലം, എടത്വ, നെടുമുടി എന്നിവിടങ്ങളിലേക്കാണ് ബോട്ടുകൾ ഓടിയത്. യാത്രക്കാർ തീരെ കുറവായിരുന്നു. APL MB 01 Beach ലോക്ഡൗണിൽ അവധിദിനമായ ഞായറാഴ്ച ആളൊഴിഞ്ഞ ആലപ്പുഴ ബീച്ച് APL MB 02 Police Checking ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾ പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story