Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:34 AM IST Updated On
date_range 30 Jan 2022 5:34 AM ISTമത്സ്യത്തട്ടിൽ അക്രമണം; യുവാക്കൾക്ക് പരിക്ക്
text_fieldsbookmark_border
അമ്പലപ്പുഴ: മത്സ്യത്തട്ടിലുണ്ടായ അക്രമത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക്. പുറക്കാട് പഞ്ചായത്ത് പുതുവൽ ഷിജു (17), കരൂർ പുതുവൽ സുഹൈബ് (19), ക്രിസിൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ ആക്രമിക്കാനെത്തിയ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേശീയപാതയിൽ പുറക്കാട് ഭാഗത്തെ മീൻതട്ടിലാണ് ഇന്നലെ വൈകീട്ട് ആക്രമണം നടന്നത്. മത്സ്യത്തട്ടിലെത്തിയ സുഹൈബും ക്രിസിനും സുഹൃത്തുക്കളും ചേർന്ന് ഷിജുവിനെ ഇരുമ്പുവടിക്ക് മർദിച്ചു. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ സുഹൈബിനും ക്രിസിനും പരിക്കേറ്റു. നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പിന്നാലെ ഷിജുവിന്‍റെ സുഹൃത്തുക്കളായ സന്ദീപ് (26), സജിത്ത് (25) എന്നിവർ ആശുപത്രിയിലെത്തി സുഹൈബിനെയും ക്രിസിനെയും ആക്രമിക്കാൻ ശ്രമിച്ചു. ആശുപത്രി എയ്ഡ്പോസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അമ്പലപ്പുഴ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story