Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനവാസിന് വീടെന്ന...

നവാസിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു

text_fields
bookmark_border
നവാസിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു
cancel
മാന്നാർ: രോഗിയും നിർധന കുടുംബാംഗവുമായ മാന്നാർ കുരട്ടിശ്ശേരി കോവുമ്പുറത്ത് വഴിയമ്പലത്തിന്റെ തെക്കേതിൽ നവാസ് ഇസ്മായിലിന് സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. അർബുദ ബാധിതനായി തൊഴിലൊന്നുമെടുക്കാനാകാതെ വർഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞ നവാസിന്റെ ദുരവസ്ഥ മനസ്സിലാക്കിയ പരുമല സ്വദേശി വിജി ജോണിന്റെ നേതൃത്വത്തിൽ ആസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസ് കേന്ദ്രമായ ഒരുമ ചാരിറ്റി ഫൗണ്ടേഷനാണ് വീട് നിർമിച്ചുനൽകുന്നത്. സുമനസ്സുകൾ സഹായിച്ചാൽ മാത്രം ആഴ്ചതോറും കീമോതെറപ്പി ചെയ്യാൻ കഴിയുകയുള്ളൂ. സഹോദരൻ നിയാസ് ഇസ്മായിൽ ദാനമായി നൽകിയ നാലുസെന്റിലാണ് രണ്ട് കിടപ്പുമുറി, അടുക്കള, സിറ്റൗട്ട്, ശൗചാലയം എന്നിവയുൾപ്പെടുന്ന കോൺക്രീറ്റ് ചെയ്ത മനോഹരമായ വീട് നിർമിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന്​ നിർമാണ പദ്ധതിയുടെ കോഓഡിനേറ്റർമാരായ സുധീർ ഇലവൺസ്, രമേശ് ജ്യോത്സ്യൻ പരുമല എന്നിവർ പറഞ്ഞു. തറ കല്ലിടീൽ ചടങ്ങ് മാന്നാർ പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് റഷീദ് പഠിപ്പുരയ്ക്കൽ നിർവഹിച്ചു. പുത്തൻപള്ളി ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. പഞ്ചായത്ത്​ അംഗം ഷൈന നവാസ്, സജി കുട്ടപ്പൻ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ. കരീം, ലത്തീഫ് നാലുപറയിൽ, ബഷീർ പാലക്കീഴിൽ, താജുദ്ദീൻകുട്ടി, മാഹീൻ ആലുംമൂട്ടിൽ എന്നിവർ പങ്കെടുത്തു. `````````` മാന്നാർ കുരട്ടിശ്ശേരി തെക്കേതിൽ നവാസ് ഇസ്മായിലിന് ഒരുമ ചാരിറ്റി ഫൗണ്ടേഷനാണ് നൽകുന്ന വീടിന്റെ തറ കല്ലിടീൽ പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് റഷീദ് പഠിപ്പുരയ്ക്കൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story