Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:28 AM IST Updated On
date_range 30 Jan 2022 5:28 AM ISTഇ.എം.എസ് സ്റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരം നീക്കി
text_fieldsbookmark_border
ആലപ്പുഴ: തുടർച്ചയായി തീപിടിത്തമുണ്ടായ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലെ ചപ്പുചവറുകൾ ഇളക്കിമാറ്റിയും വെള്ളമൊഴിച്ച് അപകടസാധ്യത ഇല്ലാതാക്കിയും അഗ്നിരക്ഷാസേന. കഴിഞ്ഞദിവസം രാത്രിയും വെള്ളിയാഴ്ച ഉച്ചക്കും സ്റ്റേഡിയത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീകെടുത്തി മടങ്ങിയശേഷം വീണ്ടും തീപിടുത്തം ആവർത്തിച്ച സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ മുതൽ എസ്കവേറ്റർ ഉപയോഗിച്ചാണ് ചപ്പുചവറുകൾ ഇളക്കിമാറ്റി അപകടസാധ്യത ഒഴിവാക്കിയത്. APL ems stadium ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടർച്ചയായ തീപിടിത്തം ഒഴിവാക്കാൻ ചപ്പുചവറുകൾ എസ്കവേറ്റർ ഉപയോഗിച്ച് ഇളക്കിമാറ്റി അഗ്നിരക്ഷാസേന വെള്ളമൊഴിക്കുന്നു പഴവീട് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾക്ക് നാളെ തുടക്കം ആലപ്പുഴ: പഴവീട് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾ തിങ്കളാഴ്ച മുതൽ ഫെബ്രുവരി 10വരെ നടത്തും. ഫെബ്രുവരി ഏഴിന് രാവിലെ 9.30നും 10.30നും മധ്യേയാണ് പ്രതിഷ്ഠ. പഴയവീട്ടിലമ്മയുടെ പ്രതിഷ്ഠയും ഉപദേവതകളായ ഗണപതി, ബ്രഹ്മരക്ഷസ്, കൊടുംകാളി പ്രതിഷ്ഠകളും നടത്തും. കൃഷ്ണശിലയിലാണ് നിർമാണം. ശ്രീകോവിലിന്റെ വാതിൽ സ്വർണവും മേൽക്കൂട് ചെമ്പും പാകി. വാതിലുകളിൽ പിത്തളയും അലങ്കാരപ്പണികൾക്കുമായി നാല് കോടിയിലധികമാണ് ചെലവഴിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ കലക്ടറുടെ ഉത്തരവ് അനുസരിച്ച് ഒരേസമയം 50 പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ. വാർത്തസമ്മേളനത്തിൽ ഡി.പി. വിജയചന്ദ്രൻ നായർ, വി. ജയകൃഷ്ണൻ, പ്രഫ. എം. സുകുമാര മേനോൻ, ജി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story