Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

മാലിന്യക്കൂമ്പാരത്തിന്​ തീപിടിച്ചു

text_fields
bookmark_border
ആലപ്പുഴ: ഇ.എം.എസ്​ സ്​റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരത്തിന്​ രണ്ടുതവണ തീപിടിച്ചു. വ്യാഴാഴ്ച രാത്രി 10.15നും വെള്ളിയാഴ്ച ഉച്ചക്ക്​ 12.45നുമാണ്​ തീപിടിച്ചത്​. വ്യാഴാഴ്ച രാത്രി അഗ്​നിരക്ഷാസേനയെത്തി തീകെടുത്തി മടങ്ങിയശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ വീണ്ടും തീപിടിച്ചത്​ പരി​​​​​ഭ്രാന്തി പരത്തി. ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫിസർ ടി. സാബു, അനിൽകുമാർ, ജി. ഷൈജു, വി. പ്രശാന്ത്, കെ.ആർ. അനീഷ്, എൻ.എസ്​. ഷൈൻകുമാർ, എൻ.ആർ. ഷൈജു, വി. വിജയ്​, ഉദയകുമാർ, ലോറൻസ്, അഖിലേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. ജില്ല ഒളിമ്പിക്​സ്: ആർച്ചറി മത്സരം ആലപ്പുഴ: ജില്ല ഒളിമ്പിക്സിന്‍റെ ഭാഗമായി 50 മീറ്റർ ഇന്ത്യൻ റൗണ്ട് ആർച്ചറി സീനിയർ പുരുഷ-വനിത മത്സരം മാന്നാർ കുറത്തികാട് മൈതാനത്ത്​ നടന്നു. ജില്ലയിൽ ആദ്യമായാണ്​ ആർച്ചറി മത്സരം നടത്തുന്നത്​. വൈശാഖ് മോഹൻ, ഹരിത മോഹൻ എന്നിവർ സ്വർണവും കെ.ആർ. രദീപ് വെള്ളിയും നേടി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു മത്സരം ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി സി.ടി. സോജി മുഖ്യാതിഥിയായി. വിജയികൾക്ക് മാന്നാർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി സമ്മാനം നൽകി. ആർച്ചറി നാഷനൽ റഫറി സാജൻ, ദേശീയ താരം പി. രഹിൽ, ഹരിത എന്നിവർ സംസാരിച്ചു. APL jilla olympics archary ജില്ല ഒളിമ്പിക്സിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആർച്ചറി മത്സരം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story