Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:29 AM IST Updated On
date_range 29 Jan 2022 5:29 AM ISTയുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: ചലനശേഷി നഷ്ടമായിക്കൊണ്ടിരിക്കുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലക്കരയിൽ അബ്ദുൽ ഖാദർ കുഞ്ഞ് ലൈലാബീവി ദമ്പതികളുടെ മകൻ നിസാറാണ് (35) കനിവ് തേടുന്നത്. ഭിന്നശേഷിക്കാരനായ നിസാറിന്‍റെ ചികിത്സക്കായി ഇതിനകം വൻ തുക ചെലവഴിച്ചു. കിടപ്പാടം പണയം വെച്ചാണ് ചികിത്സ നടത്തിയത്. മത്സ്യത്തൊഴിലാളിയായ പിതാവിന്‍റെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. പ്രായത്തിന്‍റെ അവശത മൂലം ഇദ്ദേഹത്തിന് ജോലിക്ക് പോകാൻ കഴിയാതായതോടെ കിടപ്പാടവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.പരസഹായമില്ലാതെ നിസാറിന് ഒന്നും ചെയ്യാൻ കഴിയില്ല. കൈകാലുകൾക്കും തലച്ചോറിനും ഗുരുതര രോഗമാണ് ഉണ്ടായിരിക്കുന്നത്. പിതാവ് അബ്ദുൾ ഖാദർ കുഞ്ഞ് വൃക്ക രോഗിയാണ്. സാമ്പത്തിക പരാധീനത മൂലം ഇരുവരുടെയും മരുന്നു മുടങ്ങിയിരിക്കുകയാണ്. ബന്ധുക്കളുടെ കരുണ കൊണ്ടാണ് കുടുംബം ഇപ്പോൾ മുന്നോട്ട് പോകുന്നത്. സാമ്പത്തിക പരാധീനത മൂലം നിസാറിന്‍റെ ചികിത്സ പാതി വഴിയിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ഇവരുടെ വീട് ഏത് സമയവും നിലംപൊത്താവുന്ന നിലയിലുമാണ്. നിസാറിന്‍റെ തുടർ ചികിത്സയ്ക്ക് സുമനസ്സുള്ളവരുടെ സഹായം മാത്രമാണ് പ്രതീക്ഷ. ഇതിനായി അബ്ദുൽ ഖാദർ കുഞ്ഞിന്‍റെയും നിസാറിന്‍റെയും പേരിൽ ആലപ്പുഴ വണ്ടാനം ശാഖയിൽ ജോയന്‍റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67203457131, ഐ.എഫ്.എസ്.സി: SBI NOO70275, എസ്.ബി.ഐ, ടി.ഡി മെഡിക്കൽ കോളജ്, വണ്ടാനം, 9744783496. ഗൂഗിൾ പേ 9744783496. മുഹമ്മദ് ഇഖ്ബാൽ(ചിത്രം....അബ്ദുൽഖാദർ കുഞ്ഞും,നിസാറും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
