Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:28 AM IST Updated On
date_range 29 Jan 2022 5:28 AM ISTഅറസ്റ്റിലായയാളുടെ ഭാര്യയെ വഴിയിൽ ഇറക്കിയത് അപലപനീയം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: അടുത്ത ബന്ധുവിന്‍റെ മരണത്തിന് തിരുവനന്തപുരത്തേക്ക് കാറിൽ പോകുകയായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ പരാശ്രയമില്ലാതെ റോഡിൽ നിൽക്കേണ്ടി വന്നത് അപലപനീയമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വിചാരണസമയത്ത് ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കാവുന്നതാണെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. നൂറനാട് പുലിമേൽ ചേരിയിൽ സ്വദേശിയുടേതായിരുന്നു പരാതി. കോവിഡ് പ്രോട്ടോകോളിന്‍റെ പേരിൽ തന്നെ തടഞ്ഞെന്നാണ് ആരോപണം. കോവിഡ് നിയന്ത്രണമുള്ളതുകൊണ്ടാണ് കാർ തടഞ്ഞതെന്നും പരാതിക്കാരൻ ബഹളമുണ്ടാക്കിയതുകൊണ്ടാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതെന്നുമാണ് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. എന്നാൽ, പൊലീസ് തന്നെ ഉപദ്രവിച്ചെന്നും ഭാര്യയെ റോഡിൽ ഇറക്കിവിട്ടെന്നും പരാതിക്കാരൻ അറിയിച്ചു. നിയന്ത്രണം ലംഘിച്ചതുകൊണ്ടാണ് പരാതിക്കാരന് നടപടി നേരിടേണ്ടി വന്നതെന്ന് കമീഷൻ നിരീക്ഷിച്ചു. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കമീഷനിലെ നടപടികൾ അവസാനിപ്പിച്ചു. മസ്റ്ററിങ് നടത്തണം ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽനിന്ന് 2019 ഡിസംബർ 31ന് മുമ്പുമുതല്‍ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവരും മസ്റ്ററിങ് നടത്താത്തതുമൂലം പെൻഷൻ മുടങ്ങിയവരും മസ്റ്ററിങ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി ഒന്നുമുതൽ 20 വരെ അക്ഷയകേന്ദ്രങ്ങൾ മുഖേനയാണ് മസ്റ്ററിങ് നടത്തേണ്ടത്. തീയതി നീട്ടി ആലപ്പുഴ: പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു. അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ ആണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ prlsecy.scdd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്‍റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695 001 വിലാസത്തിൽ ഫെബ്രുവരി രണ്ടിന് വൈകീട്ട് അഞ്ചിനുമുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷഫോറവും www.gmcpalakkad.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story