Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:28 AM IST Updated On
date_range 29 Jan 2022 5:28 AM ISTഹൗസ്ബോട്ടിലെ മാലിന്യശേഖരണത്തിന് ഡി.ടി.പി.സിയുടെ സീവേജ് ബോട്ട് 'റെഡി'
text_fieldsbookmark_border
പത്ത് ഹൗസ്ബോട്ടിലെ മാലിന്യംനീക്കി; ഒന്നിന് 2,360 രൂപ Attn: ലോക്കൽ ലീഡ് ആലപ്പുഴ: കായലോര വിനോദസഞ്ചാരത്തിന്‍റെ മുഖ്യആകർഷകമായ ഹൗസ്ബോട്ടുകളിൽനിന്ന് പുറന്തള്ളുന്ന ശുചിമുറി മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ ഡി.ടി.പി.സിയുടെ 'സീവേജ് ബോട്ട്' പ്രവർത്തനം തുടങ്ങി. ആലപ്പുഴയിൽ സംസ്കരണപ്ലാന്‍റ് ഇല്ലാത്തതിനാൽ കോട്ടയം ഡി.ടി.പി.സിയുടെ കോടിമതയിലെ പ്ലാന്‍റിൽനിന്ന് ബാർജ്അടക്കമുള്ള സംവിധാനമുള്ള ബോട്ടിൽ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായാണ് സംസ്കരിക്കുന്നത്. ഈവർഷം തുടക്കമിട്ട പദ്ധതിയിലൂടെ ഇതുവരെ 10 ഹൗസ്ബോട്ടിലെ മാലിന്യം നീക്കി. പുന്നമട ഫിനിഷിങ് പോയന്‍റിലെ ഹൗസ് ബോട്ട് ടെർമിനലിന് സമീപത്ത് എത്തിയാണ് സീവേജ് ബോട്ട് മാലിന്യം ശേഖരിക്കുന്നത്. ഒന്നിന് നികുതി ഉൾപ്പെടെ 2,360 രൂപയാണ് സർവിസ് ചാർജ്. മാലിന്യശേഖരണത്തിനുള്ള ഹൗസ് ബോട്ടുകളുടെ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. 10 രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ കോടിമതയിൽനിന്ന് ബോട്ട് ആലപ്പുഴയിൽ എത്തിച്ചാണ് പ്രവർത്തനം. ഈആഴ്ചയിൽ ഇതുവരെ അഞ്ച് ഹൗസ്ബോട്ടുകളാണ് രജിസ്റ്റർ ചെയ്തത്. ഒരുദിവസം ചുരുങ്ങിയത് 10 ഹൗസ് ബോട്ടുകളിലെ മാലിന്യം ശേഖരിക്കുന്ന സംവിധാനമാണ് ബാർജിലുള്ളത്. നിലവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത ഹൗസ്ബോട്ടുകൾക്ക് മാത്രമാണ് ഈസൗകര്യം ഉപയോഗപ്പെടുത്താൻ അനുമതിയുള്ളൂ. ഹൗസ്ബോട്ടുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യം കായൽ ജലത്തിന്‍റെ മലിനീകരണതോത് വൻതോതിൽ ഉയർത്തുന്നതായി പഠനങ്ങൾ തെളിയിച്ചിരുന്നു. 1200ൽഅധികം ഹൗസ്ബോട്ടുകൾ സഞ്ചരിക്കുന്ന വേമ്പനാട്ട് കായലിൽ ഉയർന്നതോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ എച്ച്. ബ്ലോക്കിലെ മാലിന്യസംസ്കരണപ്ലാന്‍റ് തകരാറിലായതോടെ ആലപ്പുഴയിലെ ഹൗസ്ബോട്ടുകളിലെ മാലിന്യംനീക്കം പൂർണമായും നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോട്ട് സംവിധാനം ഏർപ്പെടുത്തിയത്. കോട്ടയം ഡി.ടി.പി.സി.യുടെ കുമരത്തെ കവണാറ്റിൻകര പ്ലാന്‍റിലും മാലിന്യം സംസ്കരിക്കുന്നതിന് സംവിധാനമുണ്ട്. മാലിന്യം ബാർജിൽ നിർമാർജനം ചെയ്യുന്നവർക്ക് ഡി.ടി.പി.സി ഗവ. അംഗീകൃത സർട്ടിഫിക്കറ്റും നൽകും. ഇതിന്‍റെ സർട്ടിഫിക്കറ്റുകൾ നേടിയവർക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകൂ. എച്ച്. ബ്ലോക്കിൽ ജില്ലയിലെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള സംസ്കരണ പ്ലാന്‍റ് നവീകരണം എത്രയുംവേഗം പൂർത്തികരിക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. APL house boat ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്‍റിൽ നിർത്തിയിട്ടിരിക്കുന്ന ഹൗസ്ബോട്ടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story