Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:34 AM IST Updated On
date_range 28 Jan 2022 5:34 AM ISTപാഴ്‌വസ്തു ശേഖരത്തിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
text_fieldsbookmark_border
ചേര്‍ത്തല: പാരഡൈസ് തിയറ്ററിന് സമീപം സൂക്ഷിച്ച മര ഉരുപ്പടികള്‍ക്കും പാഴ്‌വസ്തുക്കള്‍ക്കും തീപിടിച്ചു. അഗ്നിശമന സേന ഉടനടി തീയണച്ചതിനാല്‍ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ജല അതോറിറ്റിയുടെ ഉപയോഗശൂന്യമായ ജലസംഭരണി വളപ്പിലെ മര ഉരുപ്പടികള്‍ക്കും പാഴ്‌വസ്തുക്കള്‍ക്കുമാണ് തീപിടിച്ചത്. നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ഇവിടെ, വലിയതോതില്‍ പാഴ് വസ്തുക്കളുണ്ടായിരുന്നു. കാറ്റിൽ ഒടിഞ്ഞുവീണ തണല്‍ മരത്തിന്റെ കമ്പുകളും ഇവിടെ വെട്ടിയിട്ടിരുന്നു. ഇതിന് അടുത്ത് തന്നെയാണ് കെ.എസ്.ഇ.ബി.യുടെ ട്രാന്‍സ്‌ഫോര്‍മറും സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചിത്രം. : നഗരത്തിലെ പാഴ്‌വസ്തുക്കളിലെ തീ അഗ്നിശമന സേന അണയ്ക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
