Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:29 AM IST Updated On
date_range 28 Jan 2022 5:29 AM ISTകേരള ഒളിമ്പിക്‌സ് ബാസ്‌കറ്റ്‌ബാള്‍: ജോമോനും ജയലക്ഷ്മിയും നയിക്കും
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്‌സില്‍ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ല ബാസ്‌കറ്റ്‌ബാള്‍ ടീം പുരുഷ വിഭാഗത്തെ ജോമോന്‍ ജോസും വനിത വിഭാഗത്തെ വി.ജെ. ജയലക്ഷ്മിയും നയിക്കും. പുരുഷവിഭാഗം ടീം: ജോമോന്‍ ജോസ്, പി.എസ്. ആന്റണി, മുഹമ്മദ് ഷിറാസ്, ഷന്‍സില്‍ മുഹമ്മദ് സെനി, മാത്യു ജോസഫ്, ഹരിഹരന്‍ ഹരിദാസ്, യെതി സുനില്‍, കാര്‍ത്തിക് ബാബു, ആകാശ് ആന്റണി, ഡിനോയ് പി. ഡൊമിനിക്, ഷിഹാസ് സജീര്‍, ആര്‍. വിജിന്‍. സ്റ്റാന്‍ഡ് ബൈ: അലന്‍ ജോണ്‍സണ്‍, കെവിന്‍ ചാക്കോ, ചെറിയാന്‍ പോള്‍ മാത്യു, റോഷന്‍ ഷുക്കൂര്‍, ഹാഷിം, പ്രിന്‍സ്. കോച്ച്: മാത്യു ഡി ക്രൂസ്, മാനേജര്‍: റോണി മാത്യു. വനിത വിഭാഗം ടീം: അനാമിക സനല്‍, അനസൂയ സനല്‍, ആഗി ജയ്‌സണ്‍, ആദിത്യ എസ്. നായര്‍, ആല്‍ഗിന്‍ ആനി സൂരജ്, മറിയ ഫെര്‍ണാണ്ടസ്, അനഘ ഷാജി, അനിറ്റ തോമസ്, ധന്യ, അക്ഷര ലക്ഷ്മി, വി.ജെ. ജയലക്ഷ്മി, ശില്പ. സ്റ്റാന്‍ഡ് ബൈ: ദിയ, അല്‍വിന, ടെസ ഹര്‍ഷന്‍, ദിവ്യ, അപര്‍ണ, തമന്ന. കോച്ച്: ബിജു വിശ്വപ്പന്‍. മാനേജര്‍: ജി. ഹെലെന്‍സി. കാർഷിക കടങ്ങൾ എഴുതിത്തള്ളണം -കർഷക കോൺഗ്രസ് ആലപ്പുഴ: 2017ലെ വരൾച്ചയും '18ലെ വെള്ളപ്പൊക്കവും കാലാവസ്ഥവ്യതിയാനംമൂലം തുടർ വർഷങ്ങളിൽ ഉണ്ടായ കൃഷിനാശവും കണക്കിലെടുത്ത് കാർഷികമേഖലയിലെ കടങ്ങൾ പൂർണമായും എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്ന് കർഷക കോൺഗ്രസ് അമ്പലപ്പുഴ കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റികൾ അഭ്യർഥിച്ചു. ഉപജീവനമാർഗം നെൽകൃഷിയെ ആശ്രയിച്ച് കഴിയുന്ന നാമമാത്ര കർഷകരും പാട്ടകർഷകരും ബാങ്കുകളിൽനിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. യാഥാർഥ്യം മനസ്സിലാക്കാതെയാണ് ബാങ്കുകൾ കർഷകരുടെമേൽ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ അടുത്ത ദിവസം ബാങ്ക് അധികൃതരെ സമീപിക്കാനും കർഷകരുടെ കടബാധ്യതകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരിൽകണ്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് മാത്യു ചെറുപറമ്പൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി മുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. വാക്‌സിനേഷന്‍ രണ്ടാം ഡോസ് സ്‌കൂളുകളില്‍തന്നെ നൽകണം -ടി.ആർ.എ ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഡോസ് പൂര്‍ണമായും സ്‌കൂളുകളില്‍തന്നെ നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് തത്തംപള്ളി റെസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആർ.എ) ആവശ്യപ്പെട്ടു. പൊതുകേന്ദ്രങ്ങളിലേക്ക് ആളുകളെ വിളിച്ചുകൂട്ടി വാക്‌സിനേഷന്‍ നടത്തുന്നതിനു പകരം വീടുകളിലേക്കും സ്‌കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും മൊബൈല്‍ സംവിധാനം ഒരുക്കി എത്രയുംവേഗം വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നാണ് ടി.ആര്‍.എ ആവശ്യപ്പെടുന്നതെന്ന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story