Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:29 AM IST Updated On
date_range 28 Jan 2022 5:29 AM ISTജില്ല ഒളിമ്പിക്സ്; ഷട്ടിൽ ബാഡ്മിന്റൺ ആവേശമായി
text_fieldsbookmark_border
ആലപ്പുഴ: ജില്ല ഒളിമ്പിക്സ് ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ അന്തർദേശീയ താരങ്ങൾ പങ്കെടുത്തത് ആവേശമായി. പുരുഷവിഭാഗം ഡബ്ൾസ് മത്സരത്തിൽ കോമൺവെൽത്ത് വെള്ളി മെഡൽ ജേതാവും സാഫ് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ സനാവി തോമസ്, ലോക മാസ്റ്റേഴ്സ് ഡബ്ൾസ് ചാമ്പ്യനായ കെ.എ. അനീഷ് സഖ്യം സംസ്ഥാന താരങ്ങളായ എസ്. അക്ഷിത്, റോബിൻ റോണി സഖ്യത്തെ തോൽപിച്ചു. വനിതവിഭാഗം ഡബ്ൾസിൽ ഗൗരി ആനന്ദ്- നക്ഷത്ര സർജു സഖ്യം പി.ജെ. ആൻസി-ഹൃദ്യ ജോസഫ് സഖ്യത്തെ തോൽപിച്ചു. അണ്ടർ-17 പുരുഷ സിംഗിൾസ് മത്സരത്തിൽ എസ്. അക്ഷിത് (സംസ്ഥാന ചാമ്പ്യൻ) അർജുൻ ബിജുനെ (ഇന്റർയൂനിവേഴ്സിറ്റി താരം) തോൽപിച്ച് സ്വർണം നേടി. വനിത സിംഗിൾസിൽ ഗൗരി ആനന്ദ്, സ്വാതി കൃഷ്ണയെ തോൽപിച്ചു. ജില്ല ഒളിമ്പിക്സ് അസോസിയേഷനും ജില്ല ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിന്‍റെ സമാപനസമ്മേളനത്തിൽ വിജയികൾക്ക് അഡ്വ. എ.എം. ആരിഫ് എം.പി സമ്മാനദാനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ മനോജ് ലാൽ, ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്‍റ് എ. ബാലകൃഷ്ണൻ, ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടർ, ടി. ജയമോഹനൻ, എം.പി പ്രതിപാൽ, ടി.കെ. അനിൽ, ഉമാനാഥൻ, അനിത ഗോപകുമാർ, എസ്. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. APL jilla olympics shuttil batmenton ജില്ല ഒളിമ്പിക്സ് ഷട്ടിൽ ബാഡ്മിന്റൺ പുരുഷവിഭാഗം ഫൈനലിൽ സനാവി തോമസും കെ.എ. അനീഷും മത്സരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story