Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:28 AM IST Updated On
date_range 28 Jan 2022 5:28 AM ISTറിപ്പബ്ലിക് ദിനാഘോഷം
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ സെക്കൻഡ് ഇൻ കമാന്റ് സുനിൽകുമാർ ദേശീയപതാക ഉയർത്തി. നൂറനാട് ഉളവുക്കാട് ധീരജവാൻ സുജിത്ത് ബാബു ശൗര്യചക്രയുടെ സ്മൃതിമണ്ഡപത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ദേശീയപതാക ഉയർത്തി. നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡി.സി.സി അംഗം അജയൻ നൂറനാട് പതാക ഉയർത്തി. പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. ചത്തിയറ വി.എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. മാനേജർ കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ചത്തിയറ ഗവ. എൽ.പി.എസിൽ സീനിയർ അധ്യാപിക ശ്രീലത പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ ബി. വിനോദ് അധ്യക്ഷത വഹിച്ചു. ചാരുംമൂട് മൈത്രി ഫൈൻ ആർട്സിന്റെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് പി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി വള്ളികുന്നം രാമചന്ദ്രൻ സന്ദേശം നൽകി. ഫോട്ടോ: റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ നടന്ന പരേഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
