Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓടയിൽ വീണ പശുവിനെ...

ഓടയിൽ വീണ പശുവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി

text_fields
bookmark_border
ഓടയിൽ വീണ പശുവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി
cancel
ഹരിപ്പാട്: ഓടയില്‍ വീണ്​ കരകയറാനാവാതെ വിഷമിച്ച പശുവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. നങ്ങ്യാർകുളങ്ങര ശ്യാമളഭവനത്തിൽ ശ്യാമളയുടെ ഉടമസ്ഥതയിലുള്ള പശുവാണ് വയലിനോട് ചേർന്ന ഇടുങ്ങിയ ഓടയില്‍ വീണത്. ചൊവ്വാഴ്ച രാവിലെ 11ഓടെ മേയാന്‍ വിട്ടപ്പോഴാണ് അപകടം. ഇടുങ്ങിയ ഓടയിൽ വീണ പശു കയറാന്‍ ശ്രമിച്ചതോടെ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതിനെത്തുടർന്ന് വൈകീട്ട്​ ആറോടെ ഹരിപ്പാട്ടുനിന്ന്​ അഗ്​നിരക്ഷാ ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂറോളം പരിശ്രമിച്ച്​ ഏഴുമണിയോടെ ഹോസ്ബെൽറ്റും റോപ്പും ഉപയോഗിച്ച് പശുവിനെ കരയിലെത്തിക്കുകയായിരുന്നു. സീനിയർ ഫയർമാൻ അനീഷ്, മനു വി. നായർ, ബിനോയ് വിശ്വം, അഭിലാഷ്, ബിജുമോൻ, സഞ്ജയ് സുബ്രഹ്​മണ്യൻ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story