Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅളവിൽ കൃത്രിമമെന്ന്...

അളവിൽ കൃത്രിമമെന്ന് പരാതി; പമ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
അളവിൽ കൃത്രിമമെന്ന് പരാതി; പമ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
cancel
അരൂർ: പെട്രോൾ പമ്പിൽനിന്ന് വാഹനങ്ങളിൽ നിറക്കുന്ന ഇന്ധനത്തിന്റെ അളവിൽ കൃത്രിമം ഉണ്ടെന്ന പരാതിയെത്തുടർന്ന്​ പ്രതിഷേധവുമായി നാട്ടുകാർ. പുത്തനങ്ങാടിയിലെ സെന്‍റ്​ അഗസ്റ്റിൻസ് ഫ്യുവൽസിനെതിരെയാണ് പരാതി. ഞായറാഴ്ച രാത്രി 8.30 ഓടെയാണ്​ സംഭവം. അരൂർ സ്വദേശിയുടെ ബൈക്കിൽ ടാങ്ക്​ കപ്പാസിറ്റിയിൽ കൂടുതൽ ഇന്ധനം നിറച്ചിട്ടും നിറയാതെ വന്നതോടെ പ്രതിഷേധവുമായി ആളുകൾ കൂടുകയായിരുന്നു. ഇവരുടെ ആവ​ശ്യപ്രകാരം അവിടെയുണ്ടായിരുന്ന അഞ്ച്​ ലിറ്ററിന്‍റെ പാത്രത്തിൽ പെട്രോൾ നിറച്ചപ്പോൾ അര ലിറ്ററിന്‍റെ കുറവുണ്ടായെന്നാണ്​ ആക്ഷേപം. തുടർന്ന് ജനക്കൂട്ടം പ്രതിഷേധം ശക്തമാക്കി മാനേജറെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസ് വന്നെങ്കിലും നടപടിയെടുക്കാതെ പിൻവാങ്ങി. ലീഗൽ മെട്രോളജി വകുപ്പിന്‍റെ നടപടികൾക്ക്​ കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. ചിത്രം ഇന്ധന അളവിൽ കൃത്രിമം ഉണ്ടെന്നറിഞ്ഞ് പമ്പിലേക്ക് എത്തിയ ജനക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story