Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:34 AM IST Updated On
date_range 26 Jan 2022 5:34 AM ISTഅര്‍ത്തുങ്കല്‍ തിരുനാളിന് നാളെ കൊടിയിറങ്ങും
text_fieldsbookmark_border
ചേർത്തല: അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ മകരം തിരുനാളിന് വ്യാഴാഴ്ച രാത്രി കൊടിയിറങ്ങും. വര്‍ഷത്തില്‍ ഒരിക്കല്‍ 10 ദിവസത്തെ പരസ്യ വണക്കത്തിനു മാത്രം പുറത്തെടുക്കുന്ന അത്ഭുത തിരുസ്വരൂപം 27ന് രാത്രിവരെ ദര്‍ശിക്കാം. പ്രത്യേകം തയാറാക്കിയ രൂപക്കൂട്ടില്‍ കഴിഞ്ഞ 18നാണ് തിരുസ്വരൂപം പ്രതിഷ്ഠിച്ചത്. വ്യാഴാഴ്ച രാത്രി 12ന് തിരുസ്വരൂപ നട അടക്കുന്നതോടെ ഈ വര്‍ഷത്തെ തിരുനാള്‍ ചടങ്ങുകള്‍ പൂര്‍ണമാകും. ബുധനാഴ്ച സാമൂഹികസേവന ദിനമായി ആഘോഷിക്കും. വൈകീട്ട് മൂന്നിന് നടത്തുന്ന ആഘോഷമായ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസും ആറിന് നടത്തുന്ന ആഘോഷമായ ദിവ്യബലിക്ക് കൊച്ചി രൂപത മെത്രാന്‍ ഡോ. ജോസഫ് കരിയിലും മുഖ്യകാര്‍മികരാകും. 27ന് വൈകീട്ട് മൂന്നിന് നടത്തുന്ന ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ മുല്ലശ്ശേരി മുഖ്യകാര്‍മികനാകും. രാത്രി 10ന് കൃതജ്ഞത സമൂഹബലി, തുടര്‍ന്ന് തിരുസ്വരൂപ വന്ദനം, 12ന് തിരുസ്വരൂപ നട അടക്കല്‍, കൊടിയിറക്കല്‍ ശുശ്രൂഷ എന്നിവ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story