Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:34 AM IST Updated On
date_range 26 Jan 2022 5:34 AM ISTകേന്ദ്രനീക്കം അപായസൂചന -സാംബവ മഹാസഭ
text_fieldsbookmark_border
ചെങ്ങന്നൂർ: പട്ടികജാതി ലിസ്റ്റിൽ ദലിത് ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളെയും ഉൾപ്പെടുത്തി സംവരണത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം ഭരണഘടന വിരുദ്ധവും സാമൂഹിക സംഘർഷങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് സാംബവ മഹാസഭ. ദലിതർ ഏത് മതവിശ്വാസികൾ ആയാലും അവർക്കെതിരായി ജാതീയമായ അവമതിപ്പും വേർതിരിവും ബഹിഷ്കരണവും തുടരുന്ന സാഹചര്യത്തിൽ അവർ സംവരണത്തിന് അർഹതയുള്ളവരാണ്. പട്ടികജാതിക്കാർക്ക് ലഭിക്കുംപോലെ അവർക്കും സംവരണം ലഭിക്കുന്ന വിധത്തിൽ പുതിയ നിയമനിർമാണമോ ഭരണഘടന ഭേദഗതിയോ ഏർപ്പെടുത്തണമെന്നും സാംബവ മഹാസഭ പ്രസിഡന്റ് പി.കെ. ശങ്കർദാസ്, ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story