Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:34 AM IST Updated On
date_range 26 Jan 2022 5:34 AM ISTകോവിഡ് പരിശോധന: വിലകുറഞ്ഞ സലൈവ കലക്ഷൻ കിറ്റ്
text_fieldsbookmark_border
ആലപ്പുഴ: കോവിഡ് പരിശോധനക്ക് നെക്സ്റ്റ് സലൈവ കലക്ഷൻ കിറ്റ് ആറുരൂപ നിരക്കിൽ നൽകുമെന്ന് ഒർജിൻ ഡയഗ്നോസ്റ്റിക്സ് റിസർച് സി.ഇ.ഒ ഡോ. മനീഷ് മൈലാങ്കോട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വേദനരഹിതവും 100ശതമാനം കൃത്യതയോടെ തയാറാക്കിയ കിറ്റ് വിദ്ഗധരുടെ മേൽനോട്ടമില്ലാതെ സ്വയം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം. ഇന്ത്യൻ നിർമിതമായ നെക്സ്റ്റ് ഇൻവിട്രോ ഡയഗ്നോസ്റ്റിക്സ് ഡിവൈസ്( ഐ.വി.ഡി) അംഗീകാരമുള്ള ആദ്യത്തെ ഉമിനീർ ശേഖരണ കിറ്റാണിത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലും ഡി.സി.ജിയുടെയും സി.ഡി.സി.എസ്.ഒയുടെയും പരിശോധനയിലും അംഗീകാരം കിട്ടിയിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒർജിൻ ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച്ചിലാണ് കിറ്റ് നിർമിച്ചത്. മറ്റ് വൈറൽ ട്രാൻസ്പോർട്ട് കിറ്റുകളെ അപേക്ഷിച്ച് 75 ശതമാനം കുറവ് പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story