Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓട്ടോഡ്രൈവറെ മര്‍ദിച്ച...

ഓട്ടോഡ്രൈവറെ മര്‍ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
അരൂര്‍: കുമ്പളങ്ങി വഴിയില്‍നിന്ന് ഓട്ടം വിളിച്ച് കൊണ്ടുവന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ ഇടക്കൊച്ചി പാലത്തിനുസമീപം ​വെച്ച്​ മര്‍ദിച്ച്​ അവശനാക്കിയ സംഭവത്തില്‍ രണ്ടുപേരെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം ചീരംകുളം വീട്ടില്‍ സി.കെ. അരുണ്‍, കുമ്പളം തണ്ടാശ്ശേരി നികര്‍ത്തില്‍ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നുപേരെ പൊലീസ് തിരയുകയാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്​പദമായ സംഭവം. ഓട്ടോ തടഞ്ഞ് കാറിലെത്തിയ നാലുപേരും ഓട്ടോയിലെ യാത്രക്കാരനും ചേര്‍ന്നാണ് ഡ്രൈവറായ പി.ബി. അബ്ദുൽ ജലാലിനെ മര്‍ദിച്ചത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story