Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പുനഃസംഘടന പാക്കേജ്:...

'പുനഃസംഘടന പാക്കേജ്: കയർ വ്യവസായത്തെ തകർക്കും'

text_fields
bookmark_border
ആലപ്പുഴ: പിണറായി സർക്കാർ കൊണ്ടുവന്ന കയർ പുനഃസംഘടന പാക്കേജ്​​ കയർ വ്യവസായം കേരളത്തിൽ പൂർണമായും ഇല്ലാതാക്കാനേ സഹായിക്കൂവെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കയർ പൊതുമേഖല സ്ഥാപനങ്ങളുടെ ജീവനക്കാരുടെ സംഘടന പ്രസിഡന്റുമായ എ.എ ഷുക്കൂർ ആരോപിച്ചു. നിലവിൽ രാജ്യത്ത് കയർ വ്യവസായത്തിന്‍റെ മുഖ്യ കേന്ദ്രമായി തമിഴ്നാട് മാറിയിട്ടുണ്ട്​. അവിടെ ഉൽപാദിപ്പിക്കുന്ന ചകിരിയും കയറും ഗുണനിലവാരത്തിൽ മുന്നിലാണ്​. തമിഴ്നാട് സർക്കാർ കയർ-വ്യവസായ സംരംഭകർക്ക് കാര്യമായ പിന്തുണയും നൽകുന്നുണ്ട്​. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ചകിരിയും കയറും ഗുണനിലവാരം കുറഞ്ഞതാകാൻ കാരണം സർക്കാർ പൊതുമേഖലയിൽ ഉപയോഗിക്കുന്ന മെഷിനറികളുടെ നിലവാരമില്ലായ്മയാണെന്ന്​ വ്യാപക പരാതിയുണ്ട്​. ഇത്തരം പരാതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കയർപിരി തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളും വേദനകളും ക്ലേശങ്ങളും പരിഹരിക്കാൻ ഇപ്പോഴത്തെ കയർ പുനഃസംഘടന പാക്കേജ് സഹായകമാവില്ല. ഗുണനിലവാരമില്ലാത്ത യന്ത്രങ്ങൾ സംഘങ്ങളിൽ അടിച്ചേൽപ്പിച്ച എൻ.സി.ആർ.എം.ഐയുടെ (നാഷനൽ കയർ റിസർച്​ ആൻഡ്​​ മാനേജ്​മെന്‍റ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​) പ്രവർത്തനങ്ങൾ സംബന്ധിച്ചും കയർ മെഷിനറി ഫാക്ടറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story