Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:28 AM IST Updated On
date_range 26 Jan 2022 5:28 AM ISTറിപ്പബ്ലിക് ദിനാഘോഷം; മന്ത്രി പി. പ്രസാദ് പതാക ഉയര്‍ത്തും
text_fieldsbookmark_border
ആലപ്പുഴ: കോവിഡ് പ്രതിരോധം ഉറപ്പാക്കി ജില്ലതല റിപ്പബ്ലിക് ദിനാഘോഷം ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. കൃഷിമന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. ജില്ല കലക്ടര്‍ എ. അലക്‌സാണ്ടറും ജില്ല പൊലീസ് മേധാവി ജി. ജയദേവും ചേര്‍ന്ന് ചേര്‍ന്ന് മന്ത്രിയെ സ്വീകരിക്കും. പൊലീസിന്റെ മൂന്ന് പ്ലാറ്റൂണുകളും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണും സായുധ പൊലീസ് സെക്കന്‍ഡ് ബറ്റാലിയന്റെ ബാന്‍ഡ് വിഭാഗവും മാത്രമാണ് പരേഡില്‍ പങ്കെടുക്കുക. ചേര്‍ത്തല പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വിനോദ് കുമാറാണ് പരേഡ് കമാന്‍ഡര്‍. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. സാക്ഷരത പഠിതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും ആലപ്പുഴ: റിപ്പബ്ലിക് ദിനമായ ബുധനാഴ്ച ജില്ലയിലെ സാക്ഷരത മിഷന്‍ പഠിതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അതുല്യം പദ്ധതിയിലെ സാക്ഷരത പഠിതാക്കളും മറ്റ് തുല്യത കോഴ്സുകളില്‍ പഠിക്കുന്നവരുമാണ് ഓണ്‍ലൈനില്‍ ആമുഖ വായനയും ചർച്ചയും നടത്തും. 'ഇന്ത്യ എന്ന റിപ്പബ്ലിക്' വിഷയത്തിൽ നിയമസഭ സ്പീക്കർ എം.ബി. രാജേഷ് നടത്തുന്ന പ്രഭാഷണം വൈകീട്ട് ഏഴിന് സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടറുടെ ഫേസ്ബുക്ക് പേജില്‍ ലൈവ് സ്ട്രീം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story