Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎയർപോർട്ടിൽ ജോലി...

എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ
cancel
-പരാതിയുമായി തട്ടിപ്പിനിരയായ നിരവധി പേർ മാന്നാർ: എയർപോർട്ടിൽ കാബിൻ ക്രൂ ആയും റെയിൽവേയിൽ ഡിവിഷനൽ ഓഫിസിലും ജോലി വാഗ്​ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതന വീട്ടിൽ കെ.പി. സന്ദീപ് (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടിൽ ഡി.ശങ്കർ (52)എന്നിവരെയാണ് മാന്നാർ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. 2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാന്നാർ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളിൽനിന്നാണ് പ്രതികളായ സന്ദീപും ശങ്കറും ചേർന്ന് പണം വാങ്ങിയത്. എയർപോർട്ടിൽ കാബിൻ ക്രൂ ആയി ജോലി വാങ്ങി നൽകാൻ ആറ് ലക്ഷവും റെയിൽവേയിൽ ജോലി വാങ്ങി നൽകാൻ 14 ലക്ഷം രൂപയുമാണ്​ വാങ്ങിയത്. സെക്രട്ടേറിയറ്റിൽ ജോലിക്കാരനാണ് താനെന്ന്​ പറഞ്ഞാണ് ഒന്നാംപ്രതി സന്ദീപ് പരിചയപ്പെട്ട്​ പണം തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ഇയാൾ ഇപ്പോൾ തിരുവനന്തപുരം നന്ദാവനം 'അശ്വതി' വീട്ടിലാണ് താമസം. ജോലിക്ക്​ പണം നൽകിയിട്ട് മാസങ്ങളായിട്ടും വിവരങ്ങൾ ലഭിക്കാതെ വന്നതോടെ ഫോണിലും നേരിട്ടും ബന്ധപ്പെട്ടപ്പോൾ അവധി പറഞ്ഞു. തുടർന്ന് 20 ലക്ഷം രൂപയുടെ ഒരു ചെക്കും പ്രതികൾ നൽകി. ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് ഉപയോഗമില്ലാത്ത അക്കൗണ്ടിലെ ചെക്കാണ് നൽകിയതെന്ന്​ തിരിച്ചറിഞ്ഞത്​. തുടർന്നാണ്​ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്​. പ്രതികളെ പിടികൂടിയതറിഞ്ഞ്​ ഹരിപ്പാടുനിന്ന്​ തട്ടിപ്പിനിരയായവർ സന്ദീപിനെതിരെ ഹരിപ്പാട് സ്റ്റേഷനിൽ പരാതി നൽകി. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, അഡീഷനൽ എസ്‌.ഐ ബിന്ദു, സിവിൽ പൊലീസ്​ ഓഫിസർമാരായ സിദ്ദീഖ്​​ ഉൽ അക്ബർ, സജീവ്, സാജിദ്, ഹോം ഗാർഡുമാരായ ഷിബു, ജോൺസൺ എന്നിവരടങ്ങിയ സംഘമാണ്​ പ്രതികളെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story