Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅബ്കാരി കേസില്‍...

അബ്കാരി കേസില്‍ റിമാൻഡിലായ പ്രതിയുടെ പിതാവിനെ പൊലീസ്​ മർദി​ച്ചെന്ന്​

text_fields
bookmark_border
അബ്കാരി കേസില്‍ റിമാൻഡിലായ പ്രതിയുടെ പിതാവിനെ പൊലീസ്​ മർദി​ച്ചെന്ന്​
cancel
അമ്പലപ്പുഴ: അബ്കാരി കേസില്‍ റിമാൻഡിലായ പ്രതിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ പൊലീസ്​ വയോധികനായ പിതാവിനെയും സഹോദരനെയും മർദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളരിക്കല്‍ പരമേശ്വരന്‍ (77) മകന്‍ സുരേഷ് എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ്​ മര്‍ദിച്ചത്. ഇന്നലെ ഉച്ചക്ക്​ 2.30നായിരുന്നു സംഭവം. പിടിയിലായ മനോജിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം പിടിച്ചെടുക്കാനായി രാവിലെ പൊലീസ് എത്തിയിരുന്നു. വാഹനം തകരാറിലായതിനാല്‍ ഉച്ചക്ക് ശേഷം പിക് അപ്പ് വാനുമായി പൊലീസ്​ എത്തി. എന്നാല്‍, വീടിന് മുന്നില്‍ രാവിലെ പാര്‍ക്ക് ചെയ്തിരിക്കുന്ന മറ്റൊരാളുടെ വാഹനം കണ്ടില്ലെന്ന് ആരോപിച്ചാണ് വയോധികനെ പൊലീസ് മർദിച്ചതെന്ന് പറയുന്നു. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് ഓടിയെത്തിയ മനോജിന്‍റെ സഹോദരനെയും പൊലീസ്​ ക്രൂരമായി മർദിച്ച് പിടിച്ചുകൊണ്ടുപോയി. മർദനത്തില്‍ ഇടതുഭാഗത്തെ അണപ്പല്ല് ഇളകിയ പരമേശ്വരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസിനെതിരെ പരമേശ്വരന്‍റെ ഇളയമകന്‍ രാജേഷ് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. (ചിത്രം....ആശുപത്രിയില്‍ ചികിത്സ തേടിയ പരമേശ്വരന്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story