Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലാവാസനകൾക്ക്​...

കലാവാസനകൾക്ക്​ ഡിജിറ്റൽ 'ചിറക്'​ മുളപ്പിച്ച്​ ആലപ്പുഴക്കാരൻ

text_fields
bookmark_border
-കലാപ്രതിഭകൾക്ക് വേദിയൊരുക്കി ഡിജിറ്റൽ മാസിക ആലപ്പുഴ: കോവിഡ് മഹാമാരിയിൽ പ്രചുരപ്രചാരം നേടിയ ഓൺലൈൻ ജീവിതരീതികളും ശീലങ്ങളും ആൻറണി പി.ജെ എന്ന ആലപ്പുഴക്കാരന്​ നൽകിയത്​ പുതിയൊരു 'ചിറക്​'. കലകൾക്കായി കഴിഞ്ഞവർഷം ജനുവരി 15ന് 'ചിറക്' ഡിജിറ്റൽ മാസിക പുറത്തിറങ്ങി. പ്രദേശവാസികളും സുഹൃത്തുക്കളുമായാണ് ആദ്യ ലക്കം തുടങ്ങിയത്. മെയിലിലേക്കും നമ്പറിലേക്കും വരുന്ന രചനകൾ എഡിറ്റിങ്ങും, ഡിസൈനും ചെയ്ത് ചിത്രങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ ഡിജിറ്റൽ വഴി ഫ്ലിപ് ബുക്കായി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. കഥ, കവിത, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, സിനിമ നിരൂപണം, പുസ്തക നിരൂപണം, ചിത്രരചനകൾ, കാർട്ടൂൺ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഓൺലൈൻ ഫ്ലിപ്പ് മാസിക തയാറാക്കുന്നത്. തുടക്കത്തിൽ പ്രമുഖ എഴുത്തുകാരുടെ ഫേസ്ബുക്ക്​ പേജ് വഴിയാണ് 'ചിറക്' വായനക്കാരിലേക്ക് എത്തിച്ചത്​. 188 കലാപ്രതിഭകൾക്ക് ഇതുവരെ 'ചിറക്' വേദിയൊരുക്കി. വീട്ടിലെ മുറികളിൽ ഡയറിപ്പുറങ്ങളിൽ രഹസ്യമായിരുന്ന പലരുടെയും രചനകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്​ 'ചിറകി'ലൂടെയാണ്​. ലോക്ഡൗൺ സമയത്ത് കൂടുതൽ ആളുകളുടെ സർഗവാസനകൾ പുറത്തുവരികയും ഓൺലൈൻ വായനയുടെ പ്രസക്തി കൂടിയ സാഹചര്യത്തിലുമാണ് മാറ്റങ്ങളുടെ പാതയുമായി 'ചിറക്' എത്തിയത്. അക്ഷരലോകത്തേക്ക് പറക്കാനുള്ള ചിറകാണിതെന്നും പരിമിതികളില്ലാതെ ലോകത്തിന്‍റെ ഏതു കോണിൽനിന്നും ഇന്‍റർനെറ്റ്​ സഹായത്തോടെ 'ചിറക്' കലാകാരിലേക്കും ആസ്വാദകരിലേക്കും എത്തുന്നുവെന്നും ആന്‍റണി പറയുന്നു. ഗ്രാഫിക് ഡിസൈനറും എഴുത്തുകാരനുമായ ആന്‍റണി നേരത്തേ തന്‍റെ രചനകൾ പല ഓൺലൈൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ചിറകിന്‍റെ യാത്രയിൽ അദ്ദേഹത്തിന്‍റെ എഴുത്ത് സുഹൃത്തുക്കളും സഹായികളായി ഒപ്പമുണ്ട്. ചിത്രം: ചിറകിന്‍റെ 2022 ജനുവരി ലക്കം മുഖചിത്രം എ.സി റോഡ് നവീകരണം: റോഡുവക്കിലെ നൂറോളം മരങ്ങൾ മുറിച്ചുനീക്കുന്നു കുട്ടനാട്: എ.സി റോഡ് നവീകരണത്തിന്​ തടസ്സമായി റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്ന നടപടി തുടങ്ങി. നൂറിൽ താഴെ മരങ്ങളാണ്​ മുറിച്ചുനീക്കുന്നത്. മരം മുറിച്ചുനീക്കാൻ വനംവകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതി രണ്ടാഴ്ച മുമ്പാണ് ലഭിച്ചത്. ലോക് ഡൗണിൽ കുറഞ്ഞ തിരക്ക് കണക്കിലെടുത്ത്​ ഞായറാഴ്ചയാണ്​ മരങ്ങൾ മുറിച്ചുനീക്കാൻ തുടങ്ങിയത്​. കഴിഞ്ഞ മേയ് മാസത്തിൽ ആലപ്പുഴ ജില്ല പരിധിയിലുണ്ടായിരുന്ന 787 മരങ്ങൾ മുറിച്ചുനീക്കുന്നതിന്​ അനുമതി വനം വകുപ്പിൽനിന്ന്​ ലഭിച്ചിരുന്നു. മരങ്ങൾ ഏറ്റെടുക്കുന്നതിനായി പലതവണ ക്വട്ടേഷനും ലേലവും വിളിച്ചെങ്കിലും വനംവകുപ്പ് നിശ്ചയിച്ച തുകയ്ക്ക് മരങ്ങൾ ഏറ്റെടുക്കാൻ ആരും തയാറാകാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന്​ വനം വകുപ്പ്​ നിശ്ചയിച്ച വില കുറച്ചതോടെ മരങ്ങൾ ആലപ്പുഴ സ്വദേശി ഏറ്റെടുത്ത് മുറിച്ചുനീക്കുകയായിരുന്നു. ആലപ്പുഴ ഭാഗത്ത് ചില പാലങ്ങളുടെ ഡിസൈനിൽ മാറ്റം വരുത്തിയതോടെ ഏതാനും മരങ്ങൾ കൂടി മുറിച്ചു മാറ്റേണ്ടതുണ്ട്.ഇതിന് വനം വകുപ്പിൽ അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഞായറാഴ്ച മുറിച്ചു നീക്കുന്നതിന്​ തുടക്കമിട്ടത്​ കോട്ടയം ജില്ലയുടെ പരിധിയിലുള്ള മരങ്ങളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story