Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

കാട്ടുപുറം-വി.ജെ.എച്ച്.എസ് റോഡ് പുനർനിർമാണം വൈകുന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
വടുതല: മാസങ്ങളായി പൊളിച്ചിട്ട കാട്ടുപുറം-വടുതല ജമാഅത്ത്‌ ഹൈസ്കൂൾ റോഡ് പുനർനിർമിക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികൾ ആരംഭിക്കാൻ കൊറ്റക്കേരിയിൽ നടത്തിയ പ്രതിഷേധയോഗം തീരുമാനിച്ചു. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡിലെ നിവാസികളും അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് നിവാസികളും സംയുക്തമായാണ്​ സമരരംഗത്തിറങ്ങുന്നത്​. റോഡ്​ നിർമാണം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചവിഷയമായിരുന്നെങ്കിലും വോട്ടെടുപ്പ്​ കഴിഞ്ഞതോടെ ജനപ്രതിനിധികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ്​ ആക്ഷേപം. വടുതല മിർസാദ് റോഡ് പുനർനിർമാണത്തിനിടെയാണ്​ ഈ റോഡും കുത്തിപ്പൊളിച്ചത്​. കോൺഗ്രസ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ കക്ഷികൾ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത്​ മുൻ വൈസ്​ പ്രസിഡന്‍റ്​ വി.എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. തഖ്‌യുദ്ദീൻ മൗലവി, യഹ്‌യ, സുരേഷ്, ബിജു, കുട്ടൻ കുന്നുകര, ഫാറൂഖ്, നിസാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story