Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിവാഹിതരുടെ...

വിവാഹിതരുടെ ലോകസൗന്ദര്യമത്സരത്തിൽ ഇടംനേടി ആലപ്പുഴ സ്വദേശിനി ഷെറിൻ

text_fields
bookmark_border
ചേർത്തല: ദുബൈയിൽ നടക്കുന്ന വിവാഹിതരുടെ ലോകസൗന്ദര്യമത്സരത്തിൽ ഇടംനേടി ആലപ്പുഴ സ്വദേശിനി. ബോളിവുഡ് സിനിമയുടെ ഭാഗമായ 'ഹൗതേ മോണ്ടെ മിസിസ്' വിവാഹിതരുടെ ലോകസൗന്ദര്യമത്സരത്തി‍ന്‍റെ ഫൈനലിലേക്കാണ്​ ചേർത്തല നഗരസഭ നാലാംവാർഡ്​ സ്റ്റാർവ്യൂ ഷെറിൻ മുഹമ്മദ്‌ ഷിബിനെ​ (32) തെരഞ്ഞെടുത്തത്​. ഈ വർഷം മേയിലാണ്​​ മത്സരം. നേരത്തേ കാനഡയുടെ സൗന്ദര്യമത്സരത്തിൽ ഷെറിൻ ഫൈനലിൽ എത്തിയിരുന്നു. കാനഡയിലെ ടൊറന്‍റോ സർവകലാശാലയിൽ ലാബ് മാനേജരാണ്​. ബയോ ടെക്നോളജിയിൽ എം.ടെക്, ഹോസ്പിറ്റൽ അഡ്മിനിസ്​ട്രേഷനിൽ എം.ബി.എ നേടിയിട്ടുണ്ട്​. ഭർത്താവ് ആലപ്പുഴ തിരുവമ്പാടി സ്വദേശി മുഹമ്മദ്‌ ഷിബിൻ ഫ്രഞ്ച് മരുന്ന് കമ്പനി സിനോഫിയുടെ അസിസ്റ്റന്‍റ്​ മാനേജരാണ്​. മക്കൾ: അലയ്ന, സുഹാന. ചേർത്തല മുനിസിപ്പാലിറ്റി നാലാംവാർഡിൽ പൊതുപ്രവർത്തകനും കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയുമായ അബ്ദുൽ ബഷീറിന്റെയും മുൻ നഴ്​സിങ്​ ഓഫിസർ സൂസന്ന ബഷീറിന്റെയും മൂത്തമകളാണ്​. APG sherin ഷെറിൻ മുഹമ്മദ്‌ ഷിബിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story