Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.സി റോഡ്​ നവീകരണം ...

എ.സി റോഡ്​ നവീകരണം ഒമ്പത്​ കി.മീ. റോഡ്‌ നൂതന സാങ്കേതികവിദ്യയിൽ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നവീകരണത്തിന്‍റെ ഭാഗമായി ഒമ്പത്​ കി.മീ. ദൂരത്തിൽ റോഡ്‌ പുതുക്കിപ്പണിയുന്നത് നൂതന സാങ്കേതികവിദ്യയിൽ. കൂടുതൽ റോഡ് ഉയർത്തേണ്ട ഇടങ്ങളിലാണ് പുതിയ തരം നിർമാണം. ഇതിന്​ സാമഗ്രികൾ രണ്ടാഴ്ചക്കകം എത്തിക്കും. അടിത്തട്ട്​ ബലപ്പെടുത്താൻ ഫൈബർ ഭൂവസ്​ത്രവും (ജിയോ ടെക്സ്​റ്റൈൽ, ജിയോ ഗ്രിഡ്) എന്നിവ വിരിക്കും. കുട്ടനാടിന്‍റെ മണ്ണിന്‍റെ ഘടനക്ക്​ യോജിക്കുന്ന വിധത്തിലാവും നിലമൊരുക്കുക. കട്ട കുത്തിയെടുത്തതാണ്​ നിലവിലെ അടിത്തറ. ഭാരം കൂടുമ്പോൾ ഇത്​ ഇരുന്നുപോകുന്നതാണ്​ നവീകരണത്തിലെ ഏറ്റവും വലിയവെല്ലുവിളി. ഇത്​ ഒഴിവാക്കാനാണ്​ ഭൂവസ്ത്രവും വലയും വിരിക്കുന്നത്​. മുകൾഭാഗത്ത്​ റെഡ് മിക്സ് മക്കാഡം അടക്കമുള്ളവയുണ്ടാകും. റോഡ്​ നവീകരണം ഫെബ്രുവരി ആദ്യം ആരംഭിക്കും. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി തെങ്ങിൻകുറ്റികൾ ഉറപ്പിക്കുന്ന ജോലിയാണ്​ ആരംഭിച്ചത്​. പുതുക്കിപ്പണിയുന്ന മ​ങ്കൊമ്പ്​ പാലം ഈയാഴ്ച പൊളിക്കും. ഇതിനൊപ്പം ചെറിയ മറ്റൊരുപാലവും പൊളിക്കുന്ന ജോലിക്ക്​ തുടക്കമിടും. രണ്ടിടത്തും പൈലിങ് പൂർത്തിയായി. ഈ ഭാഗത്തെ മേൽപാല നിർമാണവും നടക്കുന്നുണ്ട്​. റോഡിന്റെ വിവിധ ഭാഗങ്ങളി​ലെ കോസ്‌വേ നിർമാണം, മങ്കൊമ്പ്‌ മുതൽ ഒന്നാംകര വരെയുള്ള മേൽപാലം നിർമാണം, പള്ളാത്തുരുത്തിയിൽ പുതിയ പാലത്തിനായി വെള്ളത്തിൽ പൈലിങ്, കാന, കലുങ്ക് നിർമാണം എന്നിവയാണ്​ നടക്കുന്നത്​. ജില്ല ഒളിമ്പിക്സ് വെയ്​റ്റ്​ ലിഫ്​റ്റിങ്ങിൽ കോർ ഫിറ്റ്​നെസ്​ ചാമ്പ്യന്മാർ ആലപ്പുഴ: ജില്ല ഒളിമ്പിക്​സിന്‍റെ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ആലപ്പുഴ കോർ ഫിറ്റ്​നെസ്​ ഓവറോൾ ചാമ്പ്യരായി. ആലപ്പുഴ കോർ ഫിറ്റ്​നെസ്​ താരം മഞ്ജുഷ ബെസ്റ്റ്​ വനിത ലിഫ്റ്റർ, യു. ഗിരിശങ്കർ മെൻ ലിഫ്റ്റർ ആയി സ്വർണം നേടി. സ്​പോർട്​സ്​ കൗൺസിൽ ജിം രണ്ടാംസ്ഥാനം നേടി. അരവുകാട് ഐ.ടി.സി ഓഡിറ്റോറിയത്തിൽ നടന്ന മത്സരം പുന്നപ്ര പഞ്ചായത്ത് പ്രസിഡന്‍റ്​ സൈറസ് ഉദ്​ഘാടനം ചെയ്തു. ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്‍റ്​ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വി.ജി. വിഷ്ണു, ബാലകൃഷ്ണൻ ജി. കുറുപ്പ് എന്നിവർ സംസാരിച്ചു. എസ്. വിനോദ്‌കുമാർ സമ്മാനദാനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story