Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:34 AM IST Updated On
date_range 24 Jan 2022 5:34 AM ISTആശുപത്രി സൂപ്രണ്ടിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധം
text_fieldsbookmark_border
ഹരിപ്പാട്: ഹരിപ്പാട് ആശുപത്രി സൂപ്രണ്ടിന്‍റെ അനധികൃത ഉത്തരവുകൾക്കെതിരെ പ്രതിഷേധം ഉയരുന്നു. ഓരോ വിഭാഗത്തിലും ഉൾപ്പെട്ട ജീവനക്കാർ എന്തെല്ലാം ജോലികളാണ് നിർവഹിക്കേണ്ടത് എന്ന വ്യക്തമായ സർക്കാർ ഉത്തരവുകൾ നിലനിൽക്കുമ്പോൾ ഹരിപ്പാട് ആശുപത്രി സൂപ്രണ്ട് ഓരോ ദിവസവും ഇറക്കുന്ന വിചിത്രമായ ഓഫിസ് ഉത്തരവുകൾ സ്ത്രീജീവനക്കാർ ഉൾപ്പെടെയുള്ള താഴ്ന്ന ജീവനക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ആശുപത്രിയിലെ ഓഫിസ് അറ്റൻഡർമാർ ഡ്യൂട്ടിയിൽ പറയാത്ത കാര്യങ്ങൾകൂടി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതായി ആക്ഷേപമുണ്ട്. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാനും സ്ത്രീകളായ ജീവനക്കാരെ അധികഭാരമുള്ള വസ്തുക്കൾ ഒറ്റക്ക് എടുക്കാൻ നിർദേശിക്കുന്നതായും പരാതിയുണ്ട്. ജീവനക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. അടിയന്തരമായി തെറ്റായ ഉത്തരവുകൾ പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.കെ. ഹരീന്ദ്രനാഥ്, സെക്രട്ടറി ശരത് കുമാർ, പ്രേംകുമാർ, രഘുകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story