Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:33 AM IST Updated On
date_range 24 Jan 2022 5:33 AM ISTആലപ്പുഴയിൽ മൂന്നിടത്ത് തീപിടിത്തം
text_fieldsbookmark_border
ആലപ്പുഴ: നഗരത്തിൽ മൂന്നിടത്ത് തീപിടിത്തം. രക്ഷാദൗത്യമൊരുക്കി അഗ്നിരക്ഷാസേന. ഗവ. ഗെസ്റ്റ് ഹൗസിന് സമീപത്തെ പറമ്പിനും ബൈപാസിന് സമീപത്തെ മരത്തിനും നഗരസഭയുടെ മാലിന്യശേഖരത്തിനുമാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 7.50ന് ആലപ്പുഴ കളപ്പുരയിൽ ഗവ. ഗെസ്റ്റ് ഹൗസിനുസമീപത്തെ പറമ്പിലെ പുല്ലിന് തീപിടിച്ചതായിരുന്നു ആദ്യസംഭവം. നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് തീ വ്യാപിച്ചതോടെ കേബിളുകളും കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പിന്നാലെ വൈകീട്ട് 3.18ന് ആലപ്പുഴ കൊമ്മാടി ബൈപാസിന് സമീപത്തെ മരത്തിന് തീപിടിച്ചു. മരച്ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചതാണ് കാരണം. അഗ്നിരക്ഷാസേനയെത്തി ഏറെ പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ഇതിനുശേഷമാണ് വഴിച്ചേരിയിൽ മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് മാലിന്യശേഖരത്തിന് തീപിടിച്ചത്. വൈകീട്ട് 3.55 നായിരുന്നു സംഭവം. വർഷങ്ങളോളം സംസ്കരിക്കാത്ത ഒരേക്കർ സ്ഥലത്ത് തീ പടരുമെന്ന ആശങ്കയുണ്ടായിരുന്നു. സമീപത്ത് സപ്ലൈകോയുടെ പെട്രോൾ പമ്പും സ്ഥിതിചെയ്യുന്നത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീകെടുത്തിയത്. അസി. സ്റ്റേഷൻ ഓഫിസർ ടി. സാബു, എൻ.ആർ. ഷൈജു, കെ.ബി. ഹാഷിം, ജോബിൻ വർഗീസ്, പ്രശാന്ത്, സന്തോഷ്, അനീഷ് ചന്ദ്രൻ, ടി.കെ. കണ്ണൻ, ഷൈൻ കുമാർ, ബൈജു, എസ്. കണ്ണൻ, ബി. ബിനോയ്, അമൽദേവ്, ടി. ഉദയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. APL gust house fire ആലപ്പുഴ കളപ്പുരയിൽ ഗവ. ഗെസ്റ്റ് ഹൗസിന് സമീപത്തെ പറമ്പിലെ തീകെടുത്തുന്ന അഗ്നിരക്ഷാസേന APL municiplaity plastic ആലപ്പുഴ വഴിച്ചേരിയിൽ മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് മാലിന്യശേഖരത്തിലെ തീ അഗ്നിരക്ഷാസേന അണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story