Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:32 AM IST Updated On
date_range 24 Jan 2022 5:32 AM ISTഇരട്ട സഹോദരികൾക്ക് ഇരട്ട സഹോദരന്മാർ വരണമാല്യം ചാർത്തി
text_fieldsbookmark_border
കുട്ടനാട്: . തലവടി ഇലയനാട്ട് വീട്ടിൽ ഇ.എൻ. പവിത്രന്‍റെയും സുമംഗലദേവിയുടെയും ഇരട്ട പെൺമക്കളായ പവിത്രയെയും സുചിത്രയെയുമാണ് പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ-രഗ്നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവും വരണമാല്യം ചാർത്തിയത്. ഇന്നലെ 12.15ന് തലവടി മഹാഗണപതി ക്ഷേത്ര നടയിലായിരുന്നു വിവാഹം. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ നടന്നെങ്കിലും വിവാഹം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഫോട്ടോ: APL kuttanad kalyanam വരണമാല്യം ചാർത്തിയ ഇരട്ട സഹോദരിമാരായ പവിത്രയും സുചിത്രയും ഇരട്ടസഹോദരന്മാരായ അനുവും വിനുവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story