Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:39 AM IST Updated On
date_range 23 Jan 2022 5:39 AM ISTവേറിട്ട അനുഭവമായി ഗോപിനാഥ് മുതുകാടിന്‍റെ മാജിക്
text_fieldsbookmark_border
ചെങ്ങന്നൂർ: വേറിട്ട അനുഭവമൊരുക്കി ഗോപിനാഥ് മുതുകാടിന്‍റെ മാജിക് വിസ്മയം. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മ മലയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹവിസ്മയം പരിപാടിയിലാണ് മജീഷ്യൻ മുതുകാട് പുസ്തകങ്ങൾകൊണ്ടുള്ള മാജിക് കാഴ്ചവെച്ചത്. ഇന്റർനെറ്റിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും മദ്യത്തിന്റെയും മയക്കുമരുന്നിന്‍റെയും അപകടങ്ങളെക്കുറിച്ചും മനോഹരമായ കഥകളിലൂടെ ലളിതമായി വിവരിച്ചുകൊണ്ട് ഇവക്കെതിരായി കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. സ്നേഹവിസ്മയം പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അമ്മ മലയാളം പ്രസിഡന്റ് സുരേഷ് മത്തായി അധ്യക്ഷത വഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കാനും പരിശീലിപ്പിക്കാനും മുതുകാട് ആരംഭിച്ച ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികളും അധ്യാപക, അനധ്യാപകരും മാനേജ്മെന്റും സമാഹരിച്ച തുക മുതുകാട് ഏറ്റുവാങ്ങി. സാംസ്കാരികവേദി സെക്രട്ടറി കവി ഒ.എസ്. ഉണ്ണികൃഷ്ണൻ സ്വാഗതവും ലക്ഷ്മി രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
