Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടിനോട് ചേർന്ന ഷെഡിൽ...

വീടിനോട് ചേർന്ന ഷെഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു

text_fields
bookmark_border
വീടിനോട് ചേർന്ന ഷെഡിൽ പാർക്ക്  ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു
cancel
മണ്ണഞ്ചേരി: വീടിനോട് ചേർന്ന ഷെഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനം കത്തിനശിച്ചു. ഐഷർ ട്രാവലറും മാരുതി സുസുക്കി വാഗൺ ആർ കാറിനുമാണ് തീപിടിച്ചത്. അഗ്​നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തൊട്ടടുത്ത വീട്​ സംരക്ഷിക്കാനും വൻദുരന്തം ഒഴിവാക്കാനും കഴിഞ്ഞു. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ റോഡ്മുക്ക് ജങ്​ഷന് സമീപം ദേവിക ട്രാവൽസ് ഉടമ മണ്ണഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌ അയ്യൻകുളങ്ങര ബിജുമോന്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. ശനിയാഴ്ച വൈകീട്ട്​ നാലോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽനിന്ന് പുക വരുന്നത് കണ്ട് വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ അണക്കാനായില്ല. അഗ്​നിരക്ഷാസേനയുടെ ആലപ്പുഴയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർ ടെൻഡറുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷെഡിൽ ഉണ്ടായിരുന്ന ടയറുകളും കത്തിനശിച്ചു. ബിജുവിന്റെതന്നെ ഉടമസ്ഥതയിലുള്ള സ്വകാര്യബസ് രാത്രി പാർക്ക് ചെയ്യുന്നത് ഇവിടെയായിരുന്നു. പകൽ ആയതിനാലാണ് വൻദുരന്തം ഒഴിവായത്. കോവിഡ് പ്രതിസന്ധി മൂലം ജി-ഫോം നൽകിയിട്ടതാണ്​ ട്രാവലർ. എട്ട് ലക്ഷത്തിനുമേൽ നഷ്ടമുള്ളതായി ബിജു പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്​റ്റേഷൻ ഓഫിസർ ജയസിംഹൻ, സീനിയർ ഫയർ ആൻഡ്​ റെസ്​ക്യു ഓഫിസർ ജെ.ജെ. നെൽസൺ, ഫയർ ആൻഡ്​ റെസ്ക്യു ഓഫിസർമാരായ പി.രതീഷ്, ബി.ബിനോയ്‌, ബിനു കൃഷ്ണൻ, വി.വിനീഷ്, ജെ. ഷൈജു, എ.ജെ. ബെഞ്ചമിൻ, അമൽദേവ്, എം.പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story