Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:31 AM IST Updated On
date_range 23 Jan 2022 5:31 AM ISTസി.പി.എം ഭരിക്കുന്ന പഞ്ചായത്ത് വിളിച്ച കമ്മിറ്റി എൽ.ഡി.എഫ് ബഹിഷ്കരിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് വിളിച്ചുകൂട്ടിയ പഞ്ചായത്ത് കമ്മിറ്റി എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ഇന്നലെ വിളിച്ച കമ്മിറ്റിയിൽനിന്നാണ് പ്രസിഡന്‍റ് ഒഴികെയുള്ള എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. രാവിലെ 11നാണ് കമ്മിറ്റി വിളിച്ചിരുന്നത്. എന്നാൽ, രാവിലെ 10ന് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ അടിയന്തര യോഗം സി.പി.എം വണ്ടാനം എൽ.സി ഓഫിസിലും വിളിച്ചിരുന്നു. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരിസ് ഈ യോഗത്തിൽ പങ്കെടുത്തില്ല. ബാക്കി ഏഴ് അംഗങ്ങളും പങ്കെടുത്തു. ഇതിനുശേഷം 11.45ഓടെയാണ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ എത്തുന്നത്. എന്നാൽ, മറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 11.15ഓടെ പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ചിരുന്നു. കുറവൻതോടുള്ള ലോഡ്ജിനെ സംബന്ധിച്ചുള്ള പരാതിയായിരുന്നു പ്രധാന വിഷയം. ചർച്ചയിൽ പങ്കെടുക്കേണ്ട സ്ഥിരംസമിതി ചെയർമാൻ ഉൾപ്പെടെയുള്ള മറ്റ് എൽ.ഡി.എഫ് അംഗങ്ങൾ വിഷയം വീണ്ടും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ എതിർത്തു. തുടർന്ന് കമ്മിറ്റി ബഹിഷ്കരിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story