Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:30 AM IST Updated On
date_range 23 Jan 2022 5:30 AM ISTപിൻചക്രം ഊരിത്തെറിച്ചു; പിക്അപ് വാൻ ഇടിച്ചുകയറി പലചരക്ക് കട തകർന്നു
text_fieldsbookmark_border
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ താമരക്കുളം ചാവടി ജങ്ഷനിൽ കാർബൺ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി വന്ന പിക്അപ് വാൻ പിൻചക്രം ഊരിത്തെറിച്ചതിനെത്തുടർന്ന് പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പലചരക്കുകടയുടെ ഒരു ഭാഗവും സാധന സാമഗ്രികളും നശിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്ന് കാർബൺ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി ശാസ്താംകോട്ടയിലേക്ക് പോകുകയായിരുന്ന പിക്അപ് വാനാണ് അപകടത്തിൽപെട്ടത്. താമരക്കുളം ചാവടി ജങ്ഷനിലെത്തിയപ്പോൾ ആക്സിൽ ഒടിഞ്ഞ് വാനിന്‍റെ പിൻവശത്തെ ഒരു ചക്രം തെറിച്ചുപോയി. തുടർന്ന് നിയന്ത്രണം വിട്ട വാൻ സമീപത്തെ പലചരക്ക് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ പിൻചക്രം തെറിച്ചുവീണത് 100 മീറ്റർ അകലെയുള്ള പുരയിടത്തിലാണ്. ഡ്രൈവർ ശാസ്താംകോട്ട സ്വദേശി അഖിൽ, സഹായി ശബരി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. താമരക്കുളം സ്വദേശി നന്ദനൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള ദേവീ സ്റ്റോഴ്സിലേക്കാണ് വാൻ ഇടിച്ചുകയറിയത്. ഈസമയം നന്ദനൻപിള്ള ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയിരുന്നു. കട അടഞ്ഞുകിടന്നിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കടയുടെ ഒരുഭാഗം പൂർണമായി തകർന്നു. വാനിന്റെ മുൻവശത്തെ ചില്ലും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
