Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് മരണം: ...

കോവിഡ് മരണം: സഹായത്തിന് അര്‍ഹരായവർ അപേക്ഷിക്കണം -കലക്ടര്‍

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് അര്‍ഹരായ എല്ലാവരും അപേക്ഷ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. ധനസഹായത്തിന്​ ജില്ലയില്‍ ഇതുവരെ 2597 അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ പരിശോധന പൂര്‍ത്തീകരിച്ച് അംഗീകരിച്ച 2289 അപേക്ഷയില്‍ 2259 പേര്‍ക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കി. വിവിധ വില്ലേജ് ഓഫിസിലായി 50 അപേക്ഷ പരിശോധന ഘട്ടത്തിലാണ്. മതിയായ രേഖകളുടെ അഭാവത്തില്‍ 258 അപേക്ഷ നിരസിച്ചു. ഈ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ധനസഹായത്തിനും കോവിഡ് ബാധിച്ചുമരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കാനും relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിച്ച്​ മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം. കോവിഡ് ബാധിച്ചു മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ 238 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപയാണ് പെന്‍ഷന്‍. മെഗാ ജോബ് ഫെയര്‍; തൊഴില്‍ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം ആലപ്പുഴ: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ തൊഴില്‍ ദാതാക്കള്‍ക്ക് ഈ മാസം 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേന്ദ്രസര്‍ക്കാറിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറക്ക്​ ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവുവിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാകും. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് കമ്പനികള്‍ക്ക് അനുയോജ്യരായവരെ അഭിമുഖത്തിലൂടെ കണ്ടെത്താനാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story