Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാവേലിക്കര ജില്ല...

മാവേലിക്കര ജില്ല ആശുപത്രി: നിർമാണം പാതിവഴിയിൽ; ഡയാലിസിസ് യൂനിറ്റ്‌ വൈകുന്നു

text_fields
bookmark_border
മാവേലിക്കര: മാവേലിക്കര ജില്ല ആശുപത്രിയിൽ മാസങ്ങൾക്കുമുമ്പ്​ നിർമാണം ആരംഭിച്ച രണ്ടാംഘട്ട ഡയാലിസിസ് യൂനിറ്റ്​ വൈകുന്നു. യൂനിറ്റ് പ്രവർത്തനക്ഷമമാകുന്നതും കാത്ത് നാൽപതോളം പേരാണ്​ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 മാസം മുമ്പ്​​ ചെങ്ങന്നൂർ ജില്ല ആശുപത്രി നവീകരണത്തിന്റെ ഭാഗമായി ഡയാലിസിസ് വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. അവിടെ ഉപയോഗിച്ചിരുന്ന ഡയാലിസിസ് ഉപകരണങ്ങൾ മാവേലിക്കര ആശുപത്രിയിലെത്തിച്ചാണ് രണ്ടാംയൂനിറ്റിന്റെ നിർമാണം ആരംഭിച്ചത്. രണ്ടാം യൂനിറ്റിന്​ ഭൗതിക സാഹചര്യമൊരുക്കാൻ ആലപ്പുഴ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചു. നിലവിൽ നിർമാണപ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. ആർ.ഒ പ്ലാന്റിലെ ജലപരിശോധന ഫലത്തിലെ പോരായ്മയാണ്​ തടസ്സമെന്ന്​ ബന്ധപ്പെട്ടവർ പറയുന്നു. പോരായ്മ പരിഹരിച്ച് നടത്തിയ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണിപ്പോൾ. രണ്ടാം ഡയാലിസിസ് യൂനിറ്റിൽ എട്ട് യന്ത്രമാണുള്ളത്. ഇവ പ്രവർത്തനക്ഷമമാകുന്നതോടെ 14 യന്ത്രത്തിലായി 150ഓളം രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും. ഇപ്പോൾ രജിസ്റ്റർ ചെയ്ത്​ കാത്തിരിക്കുന്ന നാൽപത്​ പേർക്ക്​ പുറമെ പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും സേവനം ലഭ്യമാകും. പുതിയ രജിസ്‌ട്രേഷൻ എടുക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 2018 നവംബർ ഒന്നിനാണ് ആദ്യ ഡയാലിസിസ് യൂനിറ്റ്​ പ്രവർത്തനമാരംഭിച്ചത്. ആറ് യന്ത്രമാണ് ഇവിടെയുള്ളത്. 60 പേർക്കാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് സൗജന്യമായാണ് സേവനം. കാർഡില്ലാത്ത ബി.പി.എൽ വിഭാഗത്തിൽപെട്ടവർ 210 രൂപയും എ.പി.എൽ വിഭാഗത്തിലുള്ളവർ 630 രൂപയുമാണ് നൽകേണ്ടത്. മദ്യവിൽപനശാലകളുടെ എണ്ണം കൂട്ടരുത്: മദ്യവിരുദ്ധ സമിതി ആലപ്പുഴ: കോവിഡ് നിയന്ത്രണത്തിന്‍റെ മറവിൽ കൂടുതൽ മദ്യവിൽപനശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന്​ സർക്കാർ പിന്തിരിയണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ബെവ്കോയുടെ കീഴിൽ ഇപ്പോൾതന്നെ ആവശ്യത്തിലേറെ കടകൾ ഉണ്ടായിരിക്കെ പുതിയ കടകൾ തുറക്കാനുള്ള നീക്കം സ്വന്തക്കാരെയും പാർശ്വവർത്തികളെയും തിരുകിക്കയറ്റാനുള്ള ഗൂഢനീക്കമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. ഹക്കീം മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ് ചെറിയനാട് മുഖ്യപ്രഭാഷണം നടത്തി. ഷീല ജഗധരൻ, ഇ.ഷാബ്​ദീൻ, ജോർജ്​ തോമസ്, പി.ജെ. ജയിംസ്, ബിനു മദനൻ, സി.രാജൻ തിരുവല്ല, ജിജി ജോസഫ് എരുമേലി, മിനി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story