Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാരാരിക്കുളം ബീച്ച്...

മാരാരിക്കുളം ബീച്ച് സൗന്ദര്യവത്​കരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം

text_fields
bookmark_border
-B -Bആലപ്പുഴ: റർബൻ മിഷൻ പദ്ധതിയിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ ബീച്ച് സൗന്ദര്യവത്​കരണവുമായി ബന്ധപ്പെട്ട് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബീച്ച് സൗന്ദര്യവത്​കരണത്തിനും അറക്കൽ പൊഴി നവീകരിക്കുന്നതിനുമായി മൂന്ന് കോടി 40 ലക്ഷം രൂപയുടെ പദ്ധതിക്കാണ് റർബാൻ മിഷനിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ബീച്ച് ഡെവലപ്മെന്റ്, പൊലീസ് എയ്ഡ് പോസ്റ്റ്, ലൈറ്റിങ്, ആധുനിക ശൗചാലയ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. യോഗത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സുദർശന ബായി, വൈസ് പ്രസിഡന്‍റ്​ സി.സി. ഷിബു, ജില്ല പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ വി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story