Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുഞ്ചകളിൽ...

പുഞ്ചകളിൽ വെള്ളക്കെട്ട്; കൃഷിയിറക്കാനാകാതെ കർഷകർ

text_fields
bookmark_border
ചാരുംമൂട്: ഓണാട്ടുകരയുടെ നെല്ലറയായ പെരുവേലിച്ചാൽ, കരിങ്ങാലിച്ചാൽ പുഞ്ചകളിൽ വെള്ളക്കെട്ട് നീങ്ങുന്നില്ല. ഇതോടെ കർഷകർ പ്രതിസന്ധിയിൽ. ചുനക്കര, നൂറനാട്, തഴക്കര കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖങ്ങളിലാണ് കൃഷിയിറക്കാനാവാത്ത സ്ഥിതി. ജനുവരി ആദ്യവാരം കൃഷിയിറക്കി വിഷുവിനുമുമ്പ്​ കൊയ്തുതീരുന്ന രീതിയിലുള്ള കൃഷിയാണ്​ ഇവിടെ പതിവ്. എന്നാൽ, ഇത്തവണ കൃഷിയിറക്കാനാവാത്ത നിലയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പെരുവേലിച്ചാൽ പുഞ്ചയുടെ പടിഞ്ഞാറേ ബ്ലോക്കിൽ ജനുവരി ആദ്യംതന്നെ വിത്തുവിതക്കാനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി പലിശക്കും മറ്റും പണം കടം എടുത്ത്​ വിത്തുവാങ്ങി സൂക്ഷിച്ചിരുന്ന കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ 18ന്​ കൂടിയ പാടശേഖര സമിതിയുടെ യോഗത്തിൽ പാടശേഖര സമിതി കൺവീനറും സെക്രട്ടറിയും കർഷകർക്ക്​ കൊടുത്ത ഉറപ്പിനെത്തുടർന്നാണ് 110 ദിവസംകൊണ്ട്​ വിളവെടുക്കാൻ കഴിയുന്ന പൗർണമി വിത്ത് വാങ്ങി ശേഖരിച്ചത്. കഴിഞ്ഞ മാസം 25നുള്ളിൽ വെള്ളം പൂർണമായും പമ്പ്​ ചെയ്ത്​ മാറ്റാനായിരുന്നു സമിതി തീരുമാനം. എന്നാൽ, അതുണ്ടായില്ല. 50 എച്ച്.പി മോട്ടോർ മാത്രം ഉപയോഗിച്ച്​ വെള്ളം പമ്പു ചെയ്യുന്ന പ്രവൃത്തി പാളി. കർഷകർ പരാതിയുമായി തഴക്കര കൃഷിഭവനെ സമീപിച്ചതിനെത്തുടർന്ന് 30 എച്ച്.പി മോട്ടോർ സ്ഥാപിച്ചെങ്കിലും അഞ്ചാംദിവസം കേടായി. ഇനി കൂടുതൽ മോട്ടോർ ഉപയോഗിച്ച്​ പമ്പ് ചെയ്താലും 10 ദിവസത്തിൽ കൂടുതലെടുക്കും വെള്ളം വലിയാൻ. ഇതിനിടെ, കല്ലട ഇറിഗേഷൻ കനാൽ വഴി വരുന്ന വെള്ളം പുഞ്ചയിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. തഴക്കര, ചുനക്കര, നൂറനാട് കൃഷി ഓഫിസർമാരും ഗ്രാമപഞ്ചായത്ത് അധികൃതരും ഓണാട്ടുകരയുടെ നെല്ലറയെ നിലനിർത്താൻ നടപടി വേണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story