Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ഡ്രൈവറെ മർദിച്ച സംഭവം: ആംബുലൻസ്​ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
കായംകുളം: കെ.എസ്​.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ച കേസിൽ രണ്ടാംപ്രതി ആംബുലൻസ്​ ഡ്രൈവർ അറസ്റ്റിൽ. കായംകുളം വളയക്കകത്ത് വീട്ടിൽ രാഹുലിനെയാണ്​ (27) കായംകുളം പൊലീസ് അറസ്​റ്റ്​ ചെയ്തത്​. വ്യാഴാഴ്​ച വൈകീട്ട്​ 5.45നാണ്​ കേസിനാസ്പദമായ സംഭവം. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്​.ആർ.ടി.സി ബസ് സ്കൂട്ടർ ഉപയോഗിച്ച് കുന്നത്താലുംമൂടിന് സമീപം ദേശീയപാതയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിക്കുകയായിരുന്നു. സ്കൂട്ടറിന് ഓവർ ടേക്ക് ചെയ്ത് പോകാൻ സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് സൂപ്പർ ഫാസ്റ്റ്​ ബസ് തടഞ്ഞ് നിർത്തി ആക്രമണം നടത്തിയത്. ഒന്നാം പ്രതിയും ആംബുലൻസ് ഡ്രൈവറുമായ പുള്ളിക്കണക്ക് സ്വദേശി മാഹിൻ ഒളിവിലാണ്. കായംകുളം എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ, ഫിറോസ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്​ ചെയ്​തു. പോക്​സോ കേസ്​: ഓട്ടോഡ്രൈവർക്ക്​ മൂന്നുവർഷം തടവും പിഴയും ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്​നേരെ പൊതുസ്ഥലത്ത്​ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർക്ക്​ മൂന്നുവർഷം തടവും 25,000 രൂപ പിഴയും. ആലപ്പുഴ പോക്സോ കോടതി ജഡ്ജ് എ. ഇജാസാണ്​ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം അധികതടവ്​ ശിക്ഷ അനുഭവിക്കണം. 2016 മേയ്​ ഏഴിനാണ്​ കേസിനാസ്പദമായ സംഭവം. കിടങ്ങറയിൽ ബാങ്കിൽ പണമിടപാട്​ നടത്താൻ മുത്തശ്ശിക്കൊപ്പം എത്തിയ 14 കാരിയെ​ കടന്നുപിടിച്ച സംഭവത്തിൽ രാമങ്കരി ​പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതിയെ പിടികൂടിയത്​. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story