Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്യോഗസ്ഥര്‍...

ഉദ്യോഗസ്ഥര്‍ തദ്ദേശീയര്‍; പരിശോധന പ്രഹസനം

text_fields
bookmark_border
അമ്പലപ്പുഴ: ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥർ തദ്ദേശീയരായപ്പോൾ പരിശോധനകൾ കടലാസിലൊതുങ്ങുന്നു. കോവിഡ് തീവ്രത വർധിച്ചിട്ടും പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാത്തത് വ്യാപനത്തിനും കാരണമായിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ സ്ഥാപനങ്ങളിൽ തദ്ദേശീയരായ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നതിന് തടസ്സമാകുകയാണെന്നാണ്​ ആക്ഷേപം. പരിചയത്തിന്‍റെ പേരിൽ ഇത്തരം പരിശോധനകൾ ഉദ്യോഗസ്ഥർ ഒഴിവാക്കുകയാണ്. അഥവാ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയാലും ഉദ്യോഗസ്ഥർ നടപടിയുമെടുക്കാറില്ല. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥർ തദ്ദേശീയമായി ജോലി ചെയ്യുന്നതുമൂലം സർക്കാർ നിർദേശം കാര്യക്ഷമമായി നടപ്പാക്കാനും കഴിയുന്നില്ലെന്നും പരാതിയുണ്ട്​. ക്രമക്കേട് കാട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ഇത്തരം ഉദ്യോഗസ്ഥർക്ക് കഴിയാതെവരുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story