Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:30 AM IST Updated On
date_range 22 Jan 2022 5:30 AM ISTരോഗവ്യാപനം: ചേർത്തല ആശങ്കയിൽ
text_fieldsbookmark_border
ചേർത്തല: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിൽ താലൂക്കും ആശങ്കയിൽ. താലൂക്കിലെ 18 ഗ്രാമപഞ്ചായത്തിലും നഗരസഭയിലും രോഗികളുടെ എണ്ണം അനുദിനം കൂടുകയാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണമുയരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ ഡോക്ടറടക്കം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച 12 പേർക്കായിരുന്നു രോഗം. വെള്ളിയാഴ്ച നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ 35 വാർഡിലുമായി 164 രോഗികളാണുള്ളത്. വെള്ളിയാഴ്ച 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് തഹസിൽദാർ ആർ. ഉഷ പറഞ്ഞു. ജനം നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story