Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:29 AM IST Updated On
date_range 22 Jan 2022 5:29 AM ISTഫുട്ബാൾ പരിശീലനവും ഇന്‍റർ സ്കൂൾ ചാമ്പ്യൻഷിപ്പും
text_fieldsbookmark_border
അരൂക്കുറ്റി: വടുതല നദ്‌വത്തുൽ ഇസ്‌ലാം യു.പി സ്കൂളിൽ ഫുട്ബാൾ പരിശീലനത്തിനും ഇന്‍റർ സ്കൂൾ ചാമ്പ്യൻഷിപ്പിനും തുടക്കമായി. സ്കൂളിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് കോച്ചിന്‍റെ ശിക്ഷണത്തിൽ പരിശീലനം നൽകി ടൂർണമെന്‍റുകളിലൂടെ മികച്ച കളിക്കാരായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി എവർറോളിങ് ട്രോഫിക്കായുള്ള ഇന്‍റർ സ്കൂൾ ചാമ്പ്യൻഷിപ് മത്സരങ്ങൾ പുത്തൂർ പാലം സോക്കർ അരീന ടർഫിൽ നടന്നു. മൂന്നാം ക്ലാസ് മുതലുള്ള ആൺകുട്ടികൾക്ക് ഫുട്ബാളും പെൺകുട്ടികൾക്ക് ബാഡ്മിൻറൺ പരിശീലനവും ശാസ്ത്രീയമായി നൽകുന്നതാണ് പദ്ധതി. എട്ട് ടീമുകൾ മത്സരിച്ചതിൽ ബ്ലൂ വാരിയേഴ്‌സ് വിജയികളായി. പദ്ധതിയുടെ ഉദ്ഘാടനവും വിജയികൾക്ക് എവർറോളിങ് ട്രോഫിയും ദലീമ ജോജോ എം.എൽ.എ സമ്മാനിച്ചു. സമാപനസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സനീറ ഹസൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ടി.കെ. മജീദ്, പി.എം. ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.കെ. അനീസ്, വാർഡ് അംഗം പ്രകാശൻ വെള്ളപ്പനാട്ട്, നദ്‌വത്തുൽ ഇസ്‌ലാം സമാജം സെക്രട്ടറി പി.കെ. അബ്ദുൽ ഖാദർ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ് പി.എം. സുബൈർ എന്നിവർ സംസാരിച്ചു. പരിശീലനത്തിന്‍റെ കിക്കോഫ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് അഷറഫ് വെള്ളേഴത്തും മത്സരങ്ങളുടെ കിക്കോഫ് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എം. ഷാനവാസും നിർവഹിച്ചു. കോച്ച് ഷിറാസിനെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങൾക്ക് കായികാധ്യാപകരായ നീതു വിജയ്, എം. ജവാദ്, മുഹമ്മദ് ഫാഇസ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സി.എം. സലീമ സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എ. അൻസാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story